പെണ്‍കുട്ടിക്കു പീഡനം: പിതാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: പയ്യാവൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. നേരത്തെ ഈ കേസില്‍ നാലുപേരെ അറസ്റ്റു ചെയ്തിരുന്നു. കാഞ്ഞിരക്കൊല്ലിയിലെ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് പിതാവിനെ കണ്ണൂര്‍ വനിതാ സെല്‍ സി.ഐ പി കമലാക്ഷി അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പിഡനത്തിന് ഇരയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഇരിട്ടിക്കടുത്ത് ഒരു കോണ്‍വെന്റില്‍ ജോലിക്കാരിയാണ്. പിതാവും പിതാവിന്റെ വൃദ്ധരായ മാതാപിതാക്കളും മാത്രമാണ് വീട്ടിലുള്ളത്. ഈ സൗകര്യമുപയോഗിച്ചാണ് പിതാവ് പീഡിപ്പിച്ചത്. ഒപ്പം മദ്യപിക്കുന്നവരാണ് മറ്റുള്ളവര്‍. കണ്ണൂര്‍ ചാലയില്‍ പത്ര ഏജന്റായ കാഞ്ഞിരക്കൊല്ലി സ്വദേശി കിഴക്കേടത്ത് ജോസ് സക്കറിയ എന്ന ജോസുകുട്ടനാ(28)ണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇയാളില്‍നിന്നു വിവരമറിഞ്ഞാണ് കാഞ്ഞിരക്കൊല്ലിയിലെ മലഞ്ചരക്ക് വ്യാപാരി അഷ്റഫ്, മേനച്ചേരി ഷിന്റോ, ഉളിക്കല്‍ വട്യംതോടിലെ മുന്‍ വേദപാഠ അധ്യാപകനും ടൈല്‍സ് പണിക്കാരനുമായ കാളിക്കാട്ട് ബിനോയ്(30) എന്നിവരും പീഡിപ്പിച്ചത്. കുട്ടി കോണ്‍വെന്റില്‍ പഠിക്കുമ്പോഴാണ് അധികൃതരോട് വിവരം പറഞ്ഞത്.
ഇതേതുടര്‍ന്ന് നാലു പേരെ കഴിഞ്ഞ ജൂലൈ 28ന് ശ്രീകണ്ഠപുരം സി.ഐ വി.വി ലതിഷ് അറസ്റ്റു ചെയ്തിരുന്നു. പിതാവിനെതിരെ പിന്നീടാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. എറണാകുളത്ത് തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന പിതാവിനെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് കണ്ണൂരിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയതത്. കാഞ്ഞിരക്കൊല്ലി സ്വദേശി ജിബിനെയാണ് കേസില്‍ ഇനി പിടിക്കാനുള്ളത്. പയ്യാവൂര്‍ എസ്.ഐ സി മല്ലികയാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."