മലപ്പുറത്ത് 25.21 ശതമാനം പോളിംഗ്; കൂടുതല്‍ തവനൂരില്‍, കുറവ് തിരൂരില്‍
മലപ്പുറം: ആദ്യ നാലു മണിക്കൂറില്‍ പിന്നിടുമ്പോള്‍ മലപ്പുറത്ത് 25.21 ശതമാനം പേര് വോട്ടിംഗ് രേഖപ്പെടുത്തി. മലപ്പുറം (25.85 ), മഞ്ചേരി( 29.80), കൊണ്ടോട്ടി(24.83 ),ഏറനാട് (28 ), നിലമ്പൂര്‍ (28.15 ), വണ്ടൂര്‍ ( 27.50), പെരിന്തല്‍മണ്ണ ( 24.82), മങ്കട ( 22.34), കോട്ടക്കല്‍ (26 ), വേങ്ങര( 31),തിരൂര്‍ ( 18), തിരൂരങ്ങാടി(28.87 ), തവനൂര്‍(32.30 ), പൊന്നാനി(26.66 ), താനൂര്‍(26.22),വള്ളിക്കുന്ന് (28.76),
ജില്ലയിലെ പതിനാറ് നിയോജകമണ്ഡലങ്ങളിലും രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
സ്ത്രീകളുള്‍പ്പടെ നീണ്ടനിരയാണ് ജില്ലയിലെ മിക്കയിടങ്ങളിലും രാവിലെ മുതല്‍ കാണപ്പെട്ടത്. കാര്യമായ പ്രശന്ങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വഴിക്കടവ് വെള്ളപ്പട്ട ബൂത്തില്‍ മോക് പോളിനു ശേഷം വോട്ടിംഗ് മെഷീന് പ്രവര്‍ത്തന രഹിതമായതിനാല്‍ വോട്ടിംഗ് ഒരു മണിക്കൂര്‍ വൈകി. പുതിയ മെഷീനെത്തിയ ശേഷം എട്ടുമണിയോടെ വോട്ടിംഗ് തുടങ്ങി.
വേങ്ങര മണ്ഡലത്തിലെ മറ്റത്തൂരിലും പോളിംഗ് യന്ത്രം തകരാറിലായതിനാല്‍ മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറത്ത് 30.33 ലക്ഷം പേരാണ് ഇന്നു സമ്മതിനാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 15,43,041 സ്ത്രീകളും 14,90,823 പുരുഷന്മാരുമാണ്.
ജില്ലയില്‍ 145 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. 2361 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 2361 പ്രിസൈഡിങ് ഓഫിസര്‍മാരും 8641 പോളിങ് ഉദ്യോഗസ്ഥരും അടക്കം ആകെ 11,002 പേരാണ മലപ്പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."