വീട് കുത്തിത്തുറന്ന് മോഷണം: യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ച്ച നടത്തിയ കേസില്‍ മോഷ്ടാവ് അറസ്റ്റില്‍. കരിമ്പം ബ്ലോക്ക് ഓഫിസിനു സമീപത്തെ എ അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ 15ന് രാത്രി കവര്‍ച്ച നടത്തിയ കരിമ്പം ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപത്തെ ചപ്പന്‍ കൈതേരി ആബിദാണ്(32) അറസ്റ്റിലായത്. സര്‍സയ്യിദ് കോളജ് റോഡില്‍ ചായക്കച്ചവടം നടത്തുന്ന പന്നിയൂരിലെ കാനപ്രത്ത് ചന്ദ്രനാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ശനിയാഴ്ച്ച രാത്രി കടപൂട്ടി ചന്ദ്രന്‍ പന്നിയൂരിലെ വീട്ടിലേക്ക് പോയതായിരുന്നു.
ഞായറാഴ്ച്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്. ഇരുമ്പ് വലയിട്ട കിണറ്റിന് മുകളിലൂടെ കുളിമുറി വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് മോഷ്ടാവ് 50,000 രൂപ കവര്‍ന്നത്. ബാഗിലുണ്ടായിരുന്ന 10 രൂപയുടെ കെട്ടുകളാക്കിയ 4000 രൂപ ബാഗില്‍ തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാവ് പോയത്. തളിപ്പറമ്പ് അഡീ.എസ്.ഐ കെ അബ്ദുള്‍നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആകെ 17,000 രൂപ മാത്രമേ ബാഗില്‍ ഉണ്ടായിരുന്നുള്ളൂവെന്നും 10,000 രൂപ വാടകവീടിന്റെ ഉടമയ്ക്ക് കൊടുത്തുവെന്നും ബാക്കി 7000 ചെലവഴിച്ചുവെന്നും പ്രതി പോലിസിനോട് പറഞ്ഞു. പ്രതിയെ പൊലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."