നഗരസഭക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്
ശ്രീകണ്ഠപുരം: നഗരസഭയ്‌ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പുതുതായി ഉണ്ടണ്ടായതല്ലെന്നും, പഞ്ചായത്തായിരിക്കുമ്പോള്‍ എല്‍.ഡി.എഫിന് പരിഹരിക്കന്‍ പറ്റാത്ത പ്രശനങ്ങളാണുള്ളതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
ശ്രീകണ്ഠപുരത്ത് നടന്ന രാഷ്ടീയ വിശദികരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യു.ഡി. എഫ് നേതാക്കള്‍. ലക്ഷങ്ങള്‍ മുടക്കി കോട്ടൂരില്‍ സ്ഥാപിച്ച ബയോ പ്ലാന്റ് പദ്ധതി പോലും നടത്താന്‍ പറ്റാത്ത മാലിന്യ പ്രശ്‌നം ബാക്കിവച്ചവരാണ് ഏതാനും മാസമായുള്ള യു.ഡി.എഫ് ഭരണസമിതിയെ കുറ്റം പറയുന്നത്.
ശുചികരണ തൊഴിലാളികളടക്കം 47 ജീവനക്കാര്‍ വേണ്ടണ്ട സ്ഥാനത്ത് 14 ജിവനക്കാരാണുള്ളത്. നഗരസഭക്ക് ആവശ്യമായ ഉദ്യോസ്ഥരില്ലാഞ്ഞിട്ടും മറ്റു പുതുതായി വന്ന നഗരസഭകളേക്കാള്‍ പ്രവര്‍ത്തനത്തില്‍ മുന്നിലാണ് ശ്രീകണ്ഠപുരമെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ പി.പി ചന്ദ്രാംഗദന്‍ അധ്യക്ഷനായി.
അഡ്വ.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ സലാഹുദ്ദീന്‍, എന്‍.പി റഷിദ്, ചെയര്‍മാന്‍ പി.പി രാഘവന്‍ കെ.വി ഫിലോമിന, പി.ജെ ആന്റണി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."