HOME
DETAILS

എം.വി.ആര്‍ അനുസ്മരണത്തിന് പിണറായി

  
backup
October 27 2016 | 20:10 PM

%e0%b4%8e%e0%b4%82-%e0%b4%b5%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8




കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പ്പിന്റെ 22ാം രക്തസാക്ഷിത്വ ദിനാചരണം അടുത്തമാസം നടക്കാനിരിക്കെ എം.വി രാഘവന്‍ അനുസ്മരണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതു സി.പി.എം അണികളില്‍ ചര്‍ച്ചയാവുന്നു. എം.വി.ആറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ എട്ടിനു കണ്ണൂരില്‍ നടക്കുന്ന 'ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും' എന്ന സെമിനാര്‍ പിണറായിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കാനം രാജേന്ദ്രന്‍, എം.പി വീരേന്ദ്രകുമാര്‍, കെ.ആര്‍ അരവിന്ദാക്ഷന്‍, പി ജയരാജന്‍, മാധ്യമപ്രവര്‍ത്തകരായ ശശികുമാര്‍, എം.വി നികേഷ് കുമാര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. എം.വി.ആര്‍ സ്മാരക പുരസ്‌കാരം അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരനു പിണറായി സമ്മാനിക്കും.
കൂത്തുപറമ്പ് വെടിവയ്പും എം.വി.ആറിന്റെ ചരമവാര്‍ഷിക ദിനാചരണവും നടക്കുന്നതു നവംബറിലാണ്. കൂത്തുപറമ്പ് വെടിവയ്പിനു കാരണക്കാരനെന്നു പ്രവര്‍ത്തകര്‍ കരുതുന്ന എം.വി.ആറിന്റെ ചരമവാര്‍ഷിക ദിനാചരണത്തില്‍ പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ അണികള്‍ക്കു കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ അവസാന കാലയളവില്‍ സി.പി.എമ്മിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചയാളാണ് എം.വി.ആറെന്ന ന്യായമാണു പാര്‍ട്ടി നേതൃത്വം ഉയര്‍ത്തുന്നത്.
1994 നവംബര്‍ 25ന് കൂത്തുപറമ്പ് വെടിവയ്പില്‍ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഒരാള്‍ ശയ്യാവലംബമാവുകയും ചെയ്ത സംഭവം കണ്ണൂരില്‍ പാര്‍ട്ടിയെ ഏറെ ഉലച്ചിരുന്നു. അന്നത്തെ കെ കരുണാകരന്‍ മന്ത്രിസഭയിലെ തുറമുഖ-സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവനെ കരിങ്കൊടി കാട്ടാനെത്തിയ യുവജന പ്രവര്‍ത്തകര്‍ക്കു നേരേയാണു പൊലിസ് വെടിയുതിര്‍ത്തത്.
ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ രാജീവന്‍, റോഷന്‍, ഷിബുലാല്‍, മധു, ബാബുകുണ്ടുംചിറ എന്നിവരാണു കൊല്ലപ്പെട്ടത്. പുഷ്പനെന്ന പ്രവര്‍ത്തകനാണു ഇപ്പോഴും ശയ്യാവലംബമായി കഴിയുന്നത്. വെടിവയ്പിനെ തുടര്‍ന്ന് എം.വി.ആറിന്റെ പാപ്പിനിശ്ശേരിയിലെ തറവാടു വീട് ആക്രമിക്കുകയും സ്‌നേക്ക് പാര്‍ക്ക് അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ബര്‍ണശേരിയിലെ വീടും ആക്രമണത്തിനിരയായി. കോണ്‍ഗ്രസ് ഓഫിസുകള്‍, പൊലിസ് സ്‌റ്റേഷനുകള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയ്ക്കു നേരെയും അക്രമം നടന്നിരുന്നു. നാടെങ്ങും കൊലയാളി രാഘവനെന്നും ഡ്രാക്കുള രാഘവനെന്നും സി.പി.എം നേതൃത്വത്തില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.
എം.വി.ആര്‍ സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളജ് പിന്നീടു പാര്‍ട്ടി നിയന്ത്രണത്തിലായതോടെ സ്വാശ്രയ സീറ്റുകച്ചവടം തുടരേണ്ടി വന്നിരുന്നു. അവസാനകാലത്ത് എം.വി.ആറുമായി സി.പി.എം സമവായത്തിനു ശ്രമിച്ചിരുന്നു. മക്കളായ എം.വി നികേഷ്‌കുമാറിനെയും ഗിരിജയെയും കരുവാക്കി സി.എം.പി ജില്ലാകമ്മിറ്റി ഓഫിസ് ജോണ്‍ പക്ഷത്തു നിന്നു പിടിച്ചെടുത്തു. ഏറ്റവുമൊടുവില്‍ എം.വി നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ അഴീക്കോട് നിന്നു മത്സരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  38 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago