ജല സംരക്ഷണം; ജില്ലയില്‍ തടയണ നിര്‍മാണം സജീവം
വെള്ളമുണ്ട: രൂക്ഷമായ വരള്‍ച്ച മുന്നില്‍ കണ്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജല സംരക്ഷണത്തിനായി തടയണ നിര്‍മാണം വ്യാപകമായി.
മഴ ശക്തിയായി എത്തേണ്ടിയിരുന്ന മാസങ്ങളില്‍ പോലും ജില്ലയില്‍ കുറഞ്ഞരീതിയാണ് മഴപെയ്തത്. അതിനാല്‍ തന്നെ വരുന്ന വേനല്‍ കാലത്ത് ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകാനാണ് സാധ്യത. വെള്ളമുണ്ട പഞ്ചായത്ത് മൊതക്കര 18-ാം വാര്‍ഡംഗം കല്യാണിയുടെ നേതൃത്വത്തില്‍ തടയണ നിര്‍മിച്ചു. മൊതക്കര തോടിന്റെ കുറുകെ വിവിധ സ്ഥലങ്ങളില്‍ തടയണകള്‍ നിര്‍മിച്ച് തോട് വെള്ളം സംരക്ഷിച്ച് നിര്‍ത്തും. വിവിധ സ്ഥലങ്ങളിലായി അഞ്ച് തടയണകളാണ് നിര്‍മിച്ചത്. മെമ്പര്‍മാരായ സി.എം അനില്‍കുമാര്‍, കെ.പി രാജന്‍, ആശാവര്‍ക്കര്‍ പ്രേമ, മുന്‍മെമ്പര്‍ രാധ, എ.ഡി.എസ് ദീപ പങ്കെടുത്തു.
കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കൊല്ലിവയലില്‍ വരുദൂര്‍ പുഴക്ക് കുറുകെ തടയണ നിര്‍മിച്ചു. ഒഴുകി പോകുന്ന ജലം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയും കിണറുകളില്‍ വെള്ളം നിലനിര്‍ത്താനും കര്‍ഷകര്‍ക്കും സഹാകമാവുന്ന രീതിയിലാണ് തടയണ നിര്‍മിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ രാമദാസ് ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു, യൂസഫ്, പ്രഭാകരന്‍, വര്‍ഗീസ്, ചന്ദ്രശേഖരന്‍, നമ്പ്യാര്‍, ബഷീര്‍ മങ്കരത്തൊടി, മുഹമ്മദാലി, യാക്കോബ്, എ.ഡി.എസ് പ്രതിനിധികളായ സഫിയ മുഹമ്മദ്, ബിന്ദു, ഭാനപ്രിയന്‍ നേതൃത്വം നല്‍കി.
പുതുശ്ശേരിക്കടവ്: വരള്‍ച്ചയെ മുന്നില്‍കണ്ട് നാട്ടുകാര്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവില്‍ തടയണ നിര്‍മിച്ചു. പുതുശ്ശേരിക്കടവ് പുഴയിലേക്ക് കൈവഴിയായി ഒഴികുന്ന വലിയാണ്ടി തോട്ടിലും തേര്‍ തോട്ടിലുമാണ് തടയണ നിര്‍മിച്ചത്. വികസന സമിതി, പാടശേഖരസമിതി, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു നിര്‍മാണം. പ്രദേശത്തെ 200ഓളം പേര്‍ തടയണ നിര്‍മാണത്തില്‍ പങ്കെുത്തു. പുതുശ്ശേരിക്കടവ് പുഴക്ക് കുറുകെ നിര്‍മിച്ച ചെക്ക് ഡാമിലൂടെ അനാവശ്യമായി ഒഴുകിപ്പോകുന്ന വെള്ളവും തടഞ്ഞുനിര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സിന്ധു പുറത്തൂട്ട് അധ്യക്ഷനായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഈന്തന്‍ ആലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ അനില്‍ കുമാര്‍, കോമ്പി അബൂട്ടി, കെ ഉസ്മാന്‍ മാസ്റ്റര്‍, പൈലി നന്നാട്ട്, റോസമ്മ എടാട്ട്, ഉഷ വിജയന്‍, അമ്പിളി ബാബു സംസാരിച്ചു. തടയണ നിര്‍മാണത്തിന് പി.എന്‍ പ്രേമന്‍, കെ.വി മൊയ്തുട്ടി, കെ.എ പൗലോസ്, സി.വി ബേബി, രമ ഗോപി, ഷൈനി നന്നാട്ട്, പി.പി പ്രമോദ്, ജോണ്‍ ബേബി നേതൃത്വം നല്‍കി.
പനമരം: താഴെ നെല്ലിയമ്പം ചോയികൊല്ലി പുഴക്ക് കുറുകെ ജനകീയ പങ്കാളിത്തത്തോടെ തടയണ നിര്‍മിച്ചു. 1000 ചാക്കുകളില്‍ മണല്‍ നിറച്ചാണ് തടയണ നിര്‍മിച്ചത്. ശ്രമദാനമായി സംഘടിപ്പിച്ച തടയണ നിര്‍മാണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം പ്രദേശത്തെ നൂറോളം പേര്‍ പങ്കെടുത്തു. വാര്‍ഡംഗം റെയ്ഹാനത്ത്, നാരായണന്‍ നമ്പ്യാര്‍, എസ്.എം ഹനീഫ, രാജു, ഉണ്ണി, സിദ്ദിഖ്, ശംസുദ്ദീന്‍, സാരംഗന്‍, മുസ, ചേക്കു ഹാജി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."