HOME
DETAILS
MAL
ലോറികളില്‍ വെള്ളമെത്തിക്കും: കലക്ടര്‍
backup
October 27 2016 | 21:10 PM
ഊട്ടി: നീലഗിരി ജില്ലയില്‍ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കുടിവെള്ളം ലോറികളില്‍ എത്തിച്ച് വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി ശങ്കര്‍ അറിയിച്ചു. നഗര-ഗ്രാമാന്തരങ്ങളിലെ ജനങ്ങള്‍ക്കാണ് കുടിവെള്ളം വിതരണം ചെയ്യുക. ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 1500 മില്ലിമീറ്റര്‍ മഴയാണ് നീലഗിരിയില്‍ വര്‍ഷിക്കേണ്ടത്. എന്നാല്‍ 762 മില്ലിമീറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. ഇത് 50.8 ശതമാനം മഴ മാത്രമാണ്. ഇക്കാരണത്താല്‍ തന്നെയാണ് മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നത്. കോത്തഗിരി, കുന്നൂര്, ഊട്ടി താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്നത്. ഡാമുകളില്‍ ജലനിരപ്പ് പാടെ താഴ്ന്നിരിക്കുകയാണ്. കുടിവെള്ളമെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."