ഭിന്നിപ്പുണ്ടാക്കുന്നവരെ കരുതിയിരിക്കുക: എസ്.എം.എഫ്
കല്‍പ്പറ്റ: ഇസ്ലാമിക സൗന്ദര്യത്തിന്റെ മനോഹര മുഖമായ ഐക്യബോധം തകര്‍ത്ത് ഭിന്നിപ്പിക്കല്‍ നിലപാടുമായി രംഗത്ത്വരുന്ന പരിഷ്കരണവാദികളില്‍ നിന്നും മഹല്ല് ജമാഅത്തുകളെ സംരക്ഷിക്കാന്‍ ഉലമാക്കളും ഉമറാക്കളും ബദ്ധശ്രദ്ധരാകണമെന്ന് എസ്.എം.എഫ് കല്‍പ്പറ്റ മേഖലാ കമ്മിറ്റി പ്രയേത്തിലൂടെ ആവശ്യപ്പെട്ടു.
കാലിക വെല്ലുവിളികള്‍ വിശദീകരിക്കാന്‍ നവംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ കണ്വന്ഷന് വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് നാസര്‍ മൗലവി അധ്യക്ഷനായി.
എസ്.കെ.ജെ.എം.യു റെയ്ഞ്ച് പ്രസിഡന്റ് അബ്ബാസ് ഫൈസി ഉദ്ഘാടനം ചെയ്ത് യോഗത്തില്‍ സി അബ്ദുല്‍ഖാദിര്‍ മടക്കിമല, എച്ച്.കെ കുഞ്ഞുമുഹമ്മദ് ഹാജി ചുണ്ടേല്‍, സിദ്ധിഖ് പിണങ്ങോട്, ഒ.കെ ഷക്കീര്‍ പരിയാരം, മുഹമ്മദ് ഹാജി ഗൂഡലായ്, ഹബീബ് റഹ്മാന് ചിലഞ്ഞിച്ചാല്‍, ശാഹിദ് വൈത്തിരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."