ഓവുചാല്‍ നിര്‍മാണം അശാസ്ത്രീയം: പ്രതിഷേധത്തെ തുടര്‍ന്നു പുനര്‍നിര്‍മിക്കുന്നു
കോട്ടപ്പുറം: നീലേശ്വരം-കോട്ടപ്പുറം റോഡില്‍ അശാസ്ത്രീയമായി ഓവുചാല്‍ നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു പുനര്‍നിര്‍മിക്കാന്‍ തീരുമാനം. റോഡു കുത്തിപ്പൊളിച്ചുള്ള ഓവുചാല്‍ നിര്‍മാണം തുടക്കത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്നും പ്രവര്‍ത്തി തുടരുന്നതാണു പ്രതിഷേധത്തിനിടയാക്കിയത്.
ഓര്‍ച്ച ജങ്ഷനില്‍ നിന്ന് ആനച്ചാല്‍ വരെ 50 മീറ്റര്‍ നീളത്തിലാണു ഓവുചാല്‍ നിര്‍മിക്കുന്നത്. മറ്റു ഭാഗങ്ങള്‍ കോണ്‍ക്രീറ്റു ചെയ്യുമ്പോള്‍ ജങ്ഷനില്‍ ചെങ്കല്ലുകൊണ്ടാണു ഓവുചാല്‍ നിര്‍മാണം നടത്തിയത്.
പ്രതിഷേധത്തെത്തുടര്‍ന്നു ഈ ഭാഗം കോണ്‍ക്രീറ്റു ചെയ്യാന്‍ തീരുമാനിച്ചു. നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 10 ലക്ഷം രൂപയാണു നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. റോഡ് ആന്‍ഡ് ബ്രിഡ്ജ് കമ്പനിക്കാണു നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."