HOME
DETAILS

എം.വി.ആര്‍ അനുസ്മരണത്തിനു പിണറായി; നിലപാടുമാറ്റം അണികളില്‍ ചര്‍ച്ച

  
backup
October 27 2016 | 21:10 PM

%e0%b4%8e%e0%b4%82-%e0%b4%b5%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8-2





കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പ്പിന്റെ 22ാം രക്തസാക്ഷിത്വ ദിനാചരണം നവംബറില്‍ നടക്കാനിരിക്കെ എം.വി. രാഘവന്‍ അനുസ്മരണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതു സി.പി.എം അണികളില്‍ ചര്‍ച്ചയാവുന്നു. എം.വി.ആറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ എട്ടിനു കണ്ണൂരില്‍ നടക്കുന്ന 'ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും' എന്ന സെമിനാര്‍ പിണറായിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂത്തുപറമ്പ് വെടിവയ്പും എം.വി.ആറിന്റെ ചരമവാര്‍ഷികദിനാചരണവും നടക്കുന്നതു നവംബറിലാണ്. കൂത്തുപറമ്പ് വെടിവയ്പിനു കാരണക്കാരനെന്നു പ്രവര്‍ത്തകര്‍ കരുതുന്ന എം.വി.ആറിന്റെ ചരമവാര്‍ഷിക ദിനാചരണത്തില്‍ പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ അണികള്‍ക്കു കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ അവസാനകാലയളവില്‍ സി.പി.എമ്മിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചയാളാണ് എം.വി.ആറെന്ന ന്യായമാണു പാര്‍ട്ടി നേതൃത്വം ഉയര്‍ത്തുന്നത്.
കൂത്തുപറമ്പ് വെടിവയ്പില്‍ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഒരാള്‍ ശയ്യാവലംബമാവുകയും ചെയ്ത സംഭവം കണ്ണൂരിലെ പാര്‍ട്ടിയെ ഏറെ ഉലച്ചിരുന്നു. 1994 നവംബര്‍ 25നായിരുന്നു കൂത്തുപറമ്പ് സംഭവം. അന്നത്തെ കെ കരുണാകരന്‍ മന്ത്രിസഭയിലെ തുറമുഖ-സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവനെ കരിങ്കൊടി കാട്ടാനെത്തിയ യുവജന പ്രവര്‍ത്തകര്‍ക്കു നേരേയാണു പൊലിസ് വെടിയുതിര്‍ത്തത്.
ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ രാജീവന്‍, റോഷന്‍, ഷിബുലാല്‍, മധു, ബാബുകുണ്ടുംചിറ എന്നിവരാണു കൊല്ലപ്പെട്ടത്. പുഷ്പനെന്ന പ്രവര്‍ത്തകനാണു ഇപ്പോഴും ശയ്യാവലംബമായി കഴിയുന്നത്. വെടിവയ്പിനെ തുടര്‍ന്ന് എം.വി.ആറിന്റെ പാപ്പിനിശ്ശേരിയിലെ തറവാടു വീട് ആക്രമിക്കുകയും സ്‌നേക്ക് പാര്‍ക്ക് അഗ്നിക്കിരയാക്കുകയും ചെയ്തു. ബര്‍ണശേരിയിലെ വീടും ആക്രമണത്തിനിരയായി. കോണ്‍ഗ്രസ് ഓഫിസുകള്‍, പൊലിസ് സ്‌റ്റേഷനുകള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയ്ക്കു നേരെയും അക്രമം നടന്നിരുന്നു. നാടെങ്ങും കൊലയാളി രാഘവനെന്നും ഡ്രാക്കുള രാഘവനെന്നും സി.പി.എം നേതൃത്വത്തില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.
എം.വി.ആര്‍ സ്ഥാപിച്ച പരിയാരം മെഡിക്കല്‍കോളജ് പിന്നീടു പാര്‍ട്ടി നിയന്ത്രണത്തിലുമാ. അവസാനകാലത്ത് എം.വി.ആറുമായി സി.പി.എം സമവായത്തിനു ശ്രമിച്ചിരുന്നു.  മക്കളായ എം.വി നികേഷ്‌കുമാറിനെയും ഗിരിജയെയും കരുവാക്കി സി.എം.പി ജില്ലാകമ്മിറ്റി ഓഫിസ് ജോണ്‍ പക്ഷത്തു നിന്നു പിടിച്ചെടുത്തു. ഏറ്റവുമൊടുവില്‍ എം.വി നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ അഴീക്കോട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  9 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  22 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  29 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago