HOME
DETAILS
MAL
കോടതി പരിസരത്ത് ശുചീകരണവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തി
backup
October 27 2016 | 22:10 PM
പരപ്പനങ്ങാടി: ബാര്‍ അസോസിയേഷന്, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ്, പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റിവ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ സംയുക്തമായി കോടതി പരിസരം വൃത്തിയാക്കി. കോടതിക്ക് ചുറ്റുമുള്ള പൊന്തക്കാടുകളും മറ്റും വെട്ടിത്തെളിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ജില്ലാ എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് ആശാദേവി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മുന്‍സിഫ് കെ.കെ നിമ്മി, എ.പി പി ശീജ, തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഗേഷ്, എക്സൈസ് ഉദ്യോഗസ്ഥരായ വി.കെ സൂരജ്, വി.പി ഭാസ്കരന്, ടി.വി സുരേന്ദ്രന്, കെ.എസ് സുര്‍ജിത്ത്, ബാര്‍ അസോസിയേഷന് ഭാരവാഹികള്‍, കോടതി ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."