അഞ്ചുമാസത്തിനുശേഷം ശീതളിന് സ്വന്തം മകനെ തിരിച്ചുകിട്ടി
ഷിംല: മാസങ്ങള്‍ക്കുശേഷം ശീതളിന് നൊന്തുപെറ്റ മകനെ തിരികെക്കിട്ടി. ഹിമാചല്‍പ്രദേശിലെ കമലാ നെഹ്‌റു ആശുപത്രിയില്‍ നടന്ന കുഞ്ഞുമാറ്റ പ്രശ്‌നത്തിന് പരിഹാരമായത് അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ്.
ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സായ ശീതള്‍ മെയ് 26നാണ് കമലാ നെഹ്‌റു ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആദ്യം ആണ്‍കുട്ടിയെയാണ് പ്രസവിച്ചത് എന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും പിന്നീട് പെണ്‍കുഞ്ഞിനെ നല്‍കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ അതേ ലേബര്‍ റൂമില്‍വച്ച് പ്രസവിച്ച അഞ്ജനയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത് എന്നായിരുന്നു പിന്നീട് ജീവനക്കാര്‍ പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ശീതള്‍ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡി,എന്‍.എ പരിശോധനയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു. പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ആണ്‍കുട്ടിയുടെ യഥാര്‍ഥ അമ്മ ശീതളായിരുന്നു എന്നു തെളിഞ്ഞത്. തുടര്‍ന്ന് ജഡ്ജിയുടെ നിര്‍ദേശപ്രകാരം കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."