ശ്രേഷ്ഠ ഭാഷാദിനം ജില്ലാതല ഉദ്ഘാടനം വാഴയൂര്‍ സാഫി കോളജില്‍
മലപ്പുറം: ജില്ലയില്‍ മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും മലയാളം വാരാഘോഷവും വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിനു രാവിലെ 10നു വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളജില്‍ നടക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക നായകനും പ്രഭാഷകനുമായ ഡോ. കെ.ഇ.എന്‍ 'ഭാഷയും മാനവികതയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍. പ്രമോദ് ദാസ് അധ്യക്ഷനാകും.
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ചടങ്ങില്‍ ജില്ലയില്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും മികച്ച സംഭാവന നല്‍കിയ മൂന്നു പേരെ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍ പൊന്നാടയണിയിച്ച് ആദരിക്കും. ശക്തി അവാര്‍ഡ് ജേതാവും നാടകകൃത്തുമായ സി. വാസുദേവന്‍ മാസ്റ്റര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചേനങ്ങാടന്‍ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, ഗായിക ജയഭാരതി എന്നിവരെയാണ് ആദരിക്കുക. ആദരിക്കപ്പെടുന്ന സാംസ്‌കാരിക പ്രതിഭകളെ മാപ്പിളകലാ അക്കാദമി ജോ.സെക്രട്ടറി ഡോ.കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍ പരിചയപ്പെടുത്തും.
വാഴയൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് വിമല പാറക്കണ്ടത്തില്‍ ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി അബൂട്ടി മലയാളഭാഷാ വന്ദനം നടത്തും. പരിപാടിയോടനുബന്ധിച്ചു വിദ്യാര്‍ഥികളുടെ പുസ്തക പ്രദര്‍ശനം, പ്രബന്ധരചനാ മത്സരം, പ്രശ്‌നോത്തരി, മലയാള കവിതാലാപനം എന്നിവ ഉണ്ടാകും. കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം സി. അബ്ദുല്‍ മജീദ്, മാപ്പിളകലാ അക്കാഡമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, സാഫി കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.എ.എം. കുഞ്ഞി, സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് വി. അബ്ദുല്‍ ഹമീദ്, രാഘവന്‍ മാടമ്പത്ത്, പ്രെഫ. പി.എ റംല പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."