മുല്ലപ്പെരിയാര്‍ കരാറിന് 130 വയസ്; കേരളത്തിന്റെ നഷ്ടം 38,000 കോടി
തൊടുപുഴ: മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 130 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ നഷ്ടം ഏകദേശം 38,000 കോടി രൂപ. അണക്കെട്ടില്‍നിന്നു ഒരു വര്‍ഷം ശരാശരി 60 ടി.എം.സി ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഈ കണക്കനുസരിച്ച് ഇതുവരെ 7800 ടിഎം.സി ജലം കൊണ്ടുപോയിട്ടുണ്ട്. ഇപ്പോഴത്തെ നിരക്കനുസരിച്ച് ഇതിന്റെ വില ഏഴായിരം കോടിയിലധികം വരും. പ്രതിവര്‍ഷം 600 കോടി രൂപയുടെ വൈദ്യുതിയാണ് മുല്ലപ്പെരിയാര്‍ ജലം കൊണ്ട് ലോവര്‍ക്യാംപ് പവര്‍ഹൗസില്‍ തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്നത്. 1960 മുതല്‍ 50 വര്‍ഷത്തെ കണക്കെടുത്താല്‍ 30,000 കോടി രൂപയുടെ വൈദ്യുതി ഇങ്ങനെ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ കേരളത്തിന്റെ ആകെ നഷ്ടം 38,000 കോടി രൂപയാണ്.
തമിഴ്‌നാട് ഇപ്പോഴും കേരളത്തിന് നല്‍കുന്ന പാട്ടത്തുക പ്രതിവര്‍ഷം 10 ലക്ഷം രൂപ മാത്രമാണ്. അണക്കെട്ടിന്റെ വസ്തു കരമായ രണ്ടര ലക്ഷം രൂപയും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ റോയല്‍റ്റി ഏഴര ലക്ഷം രൂപയും ചേര്‍ത്ത് 10 ലക്ഷം രൂപാ തമിഴ്‌നാട് കൃത്യമായി അടച്ച് രസീത് വാങ്ങുന്നുണ്ട്. ഈ തുക തേനിയിലെ പെരിയാര്‍ ഡിവിഷണില്‍ നിന്നു ബാങ്ക് ഡ്രാഫ്റ്റായി പെരുമ്പാവൂരിലുള്ള ജലവിഭവ വകുപ്പിന്റെ പെരിയാര്‍വാലി സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലാണ് എത്തിക്കുന്നത്.
1886 ഒക്‌ടോബര്‍ 29 നാണു തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും അന്നത്തെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പുവച്ചത്. കരാറനുസരിച്ച് ഇനി 869 വര്‍ഷം കൂടി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കണം. 2884 ഡിസംബര്‍ 31നാണ് കരാര്‍ അവസാനിക്കുന്നത്. 121 വര്‍ഷം പഴക്കമുളള എപ്പോഴും ദുരന്തം സമ്മാനിക്കാവുന്നതെന്ന് നിരവധി വിദഗ്ധ സമിതികള്‍ കണ്ടെത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിനാണ് ഈ കരാര്‍.
1970 മെയ് 29-ന് ഇരുസംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ ഒപ്പുവെച്ച അനുബന്ധകരാര്‍ കേരള താല്‍പര്യങ്ങളുടെ കടയ്ക്കല്‍ ഒരിക്കല്‍ കൂടി കത്തിവെക്കുന്നതായി. ഇതനുസരിച്ചാണ് ജലവൈദ്യുത പദ്ധതിക്കുള്ള അനുമതി കൂടി തമിഴ്‌നാടിന് ലഭിച്ചത്. ഇതിനായി 42.17 ഏക്കര്‍ സ്ഥലം കൂടി വിട്ടുകൊത്തു. പാട്ടസംഖ്യ ഏക്കറൊന്നിന് അഞ്ച് രൂപയായിരുന്നത് അനുബന്ധ കരാര്‍ പ്രകാരം 30 രൂപയായി.
ഓരോ 30 വര്‍ഷം കഴിയുംതോറും ഇത് പുതുക്കാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ട് 16 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കരാര്‍ പുതുക്കാത്തത് മറ്റൊരു ദുരൂഹതയായി ശേഷിക്കുന്നു. അനുബന്ധ കരാര്‍ പ്രകാരമുള്ള വൈദ്യുതി ഉല്‍പാദനം പ്രതിവര്‍ഷം 350 ദശലക്ഷം യൂനിറ്റില്‍ താഴെ ആണെങ്കില്‍ ഓരോ 3760 യൂനിറ്റിനും 12 രൂപയും കേരളത്തിന് ലഭിക്കും. ഒരു യൂണിറ്റിന് 12 രൂപാ വെച്ചാണ് ഇപ്പോള്‍ കേരളം പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നത്. മുല്ലപ്പെരിയാര്‍ പദ്ധതിവഴി കേരളത്തിന് വന്‍തോതില്‍ പണം നഷ്ടമാകുന്നതിന് പുറമെ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള അവസരവും നഷ്ടമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."