റേഷന്‍ മുന്‍ഗണനാ പട്ടിക: അനര്ഹരെക്കുറിച്ച് പരാതി നല്‍കാം
മലപ്പുറം: ഭക്ഷ്യസുരക്ഷാ നിയമം 2013 നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കു താലൂക്ക് സപ്ലൈ ഓഫിസുകള്‍, പഞ്ചായത്ത് നഗരസഭാവില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കാമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്ഹതയില്ലാത്തവരുണ്ടെങ്കില് അവരെക്കുറിച്ചും പരാതികള്‍ നല്‍കാവുന്നതാണ്. പരാതി നല്‍കിയവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തില്ല. അര്‍ഹതയില്ലാതെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു സ്വയം അക്കാര്യം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അറിയിക്കാവുന്നതാണ്.
അര്‍ഹതയില്ലാത്തവര്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചു മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ നല്‍കരുത്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും അര്‍ഹമായ റേഷന്‍ വിഹിതം ലഭിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും അനര്‍ഹമായി പട്ടികയില്‍ തുടരുന്നവര്ക്കെതിരേയും 1955ലെ അവശ്യസാധന നിയമ പ്രകാരവും 1966 ലെ കേരളാ റേഷനിങ് ഉത്തരവ് പ്രകാരവും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."