HOME
DETAILS
MAL
റാഞ്ചി ഹാതിയ- എറണാകുളം ട്രെയിന്‍ ഇന്നുമുതല്‍
backup
October 27 2016 | 22:10 PM
കൊച്ചി: റാഞ്ചിയിലെ ഹാതിയയില്‍നിന്ന് എറണാകുളം ജങ്ഷന്‍ വരെയും തിരിച്ചുമുള്ള സൂപ്പര്‍ഫാസ്റ്റ് എ.സി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഹാതിയയില്‍നിന്ന് എറണാകുളത്തേക്ക് തിരിക്കുന്ന ഹാതിയ-എറണാകുളം എക്‌സ്പ്രസ് (22837) നാളെ എറണാകുളത്ത് എത്തിച്ചേരും.
എറണാകുളം-ഹാതിയ എക്‌സ്പ്രസ് (22838) നവംബര്‍ മൂന്ന് മുതല്‍ എല്ലാ വ്യാഴാഴ്ച്ചകളിലും പുലര്‍ച്ചെ 12.25ന് എറണാകുളത്ത് നിന്ന് പുറപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 5.10ന് ഹാതിയയില്‍ എത്തിച്ചേരും. എല്ലാ തിങ്കളാഴ്ച്ചകളിലുമാണ് തിരിച്ചുള്ള ഹാതിയ-എറണാകുളം- എക്‌സ്പ്രസ് സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."