തിരൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം: ഫാത്തിമ മാതാ സ്‌കൂളിന് ഓവറോള്‍ കിരീടം
തിരൂര്‍: ഏഴൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഉപജില്ലാ ശാസ് ത്രോത്സവത്തില്‍ തിരൂര്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഓവറോള്‍ ചാംപ്യന്‍ഷിപ്പ്. എല്‍.പി വിഭാഗത്തില്‍ എ.എല്‍.പി.എസ് പോരൂര്‍ ഒന്നും എ.എം.യു.പി.എസ് ചെമ്പ്ര രണ്ടും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ ജി.യു.പി.എസ് പുറത്തൂര്‍ ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് ബി.പി അങ്ങാടി രണ്ടാം സ്ഥാനവും സ്വന്തമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പുറത്തൂര്‍ ഒന്നാം സ്ഥാനവും ജി.ബി.എച്ച്.എസ്.എസ് തിരൂര്‍, ജി.വി.എച്ച്.എസ്,എസ് ബി.പി അങ്ങാടി, ജി.എച്ച്.എസ്.എശ് ഏഴൂര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
സാമൂഹ്യ ശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ ഫാത്തിമമാത ഇ.എം.എല്‍.പി.എസ് തിരൂരും യു.പി വിഭാഗത്തില്‍ ഫാത്തിമ മാത എച്ച്.എസ്.എസ് തിരൂരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പുറത്തൂരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നാവാമുകുന്ദ ഹയര്‍സെക്കന്ററി സ്‌കൂള്‍ തിരുന്നാവായയും ജേതാക്കളായി.
ഐ.ടി മേളയില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ ജി.എം.യു.പി.എസ് പറവണ്ണ, യു.പി വിഭാഗത്തില്‍ എ.എം.യു.പി.എസ് വെട്ടം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇക്‌റ ഇ.എം.എച്ച്.എസ് ചെറിയപറപ്പൂര്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫാത്തിമമാതാ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. തിരൂര്‍ എ.ഇ.ഒ എം.ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം അനിത കിഷോര്‍, കൗണ്‍സിലര്‍മാരായ പി. കോയ മാസ്റ്റര്‍, സാബിറ ചോലയ്ക്കല്‍, ഐ.പി ഷാജിറ, കെ. സക്കീന, വി. ആയിഷക്കുട്ടി, ഇ. ഇബ്രാഹിം, പ്രധാനാധ്യാപിക കെ. ഗീതാലക്ഷ്മി, വി.പി ഇന്ദിരാദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."