HOME
DETAILS
MAL
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ.പി വിഭാഗം അവതാളത്തില്‍
backup
October 27 2016 | 22:10 PM
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ഒ.പി വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി.
എല്ല്, കണ്ണ്, സര്‍ജറി, സ്കിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കു ജനറല്‍ ഒ.പി ഡ്യൂട്ടി നല്‍കിയതാണ് ഒ.പി മുടങ്ങാന്‍ കാരണം. നഗരസഭയും അഞ്ച് പഞ്ചായത്തുകളും ഉള്‍പ്പെട്ട എന്‍.എച്ചിലെ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തനമാണ് ആവശ്യത്തിനു ഡോക്ടറും ജീവനക്കാരും ഇല്ലാതെ അവതാളത്തിലാകുന്നത്.
ഇവിടെ ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിനു പേര് ഇതോടെ ദുരിതത്തിലാവുകയാണ്. ആശുപത്രിയില്‍ നേത്രരോഗ വിദഗ്ധന്‍ ഇല്ലാതായിട്ട് ഏഴു മാസമായി. അധികൃതരുടെ അനാസ്ഥ കാരണമാണ് പകരം ഡോക്ടറെ നിയമിക്കാത്തതെന്ന് രോഗികള്‍ പറയുന്നു. ആഴ്ചയില്‍ രണ്ടു ദിവസം പ്രവര്‍ത്തിച്ചിരുന്ന ഓര്‍ത്തോ വിഭാഗവും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."