ആലപ്പുഴയില്‍ രണ്ടു വ്യത്യസ്ത അക്രമത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്
ആലപ്പുഴ: കത്തുന്ന ചൂടിന് ആശ്വാസമേകി എത്തിയ മഴയില്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും കനത്ത പോളിങ് തുടരുന്നു. പോളിങ് തുടങ്ങി ഏഴു മണിക്കൂര്‍ പിന്നിടുമ്പോള്‍ ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വോട്ടു ചെയ്യാനുള്ളവരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ഏറ്റവും കൂടുതല്‍ പോളിങ് നടന്നിരിക്കുന്നത് ചേര്‍ത്തലയിലാണ്. ഇവിടെ ഉച്ചയ്ക്ക് രണ്ടു വരെ 56.1 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. പോളിങിനിടെ മുഹമ്മയിലെ കായിപ്പുറത്തും അമ്പലപ്പുഴ കാക്കാഴത്തും സംഘര്‍ഷം. മുഹമ്മ കായിപ്പുറത്ത് മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു സ്ഥാപിച്ച ബോര്‍ഡ് സംബന്ധിച്ച് സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കാലാശിച്ചത്. ബോര്‍ഡ് സ്ഥാപിച്ചത് എടുത്തു മാറ്റണമെന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മുഹമ്മയിലെ കായിപ്പുറത്ത് സംഘര്‍ഷത്തിന് വഴിവച്ചത്.
അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം പാലത്തിന് സമീപം കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ജില്ലയില്‍ വിവിധ ബൂത്തുകളില്‍ പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വയലാര്‍ രവി, കെ.ആര്‍ ഗൗരിയമ്മ, ഡോ. തോമസ് ഐസക്, ജി സുധാകരന്‍, കെ.സി വേണുഗോപാല്‍ എം.പി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ വോട്ടു ചെയ്തു.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ തന്നെ കനത്ത പോളിങ്ങാണ് ജില്ലയിലെ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ടു മണി വരെ
അരൂര്‍ 48.5, ചേര്‍ത്തല 56.1 ,
ആലപ്പുഴ 47.8 , അമ്പലപ്പുഴ 48.4,
കുട്ടനാട് 55.2, ഹരിപ്പാട് 52.2,
കായംകുളം 49.8, മാവേലിക്കര 49.7,
ചെങ്ങന്നൂര്‍ 48.1 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതിനിടെ ആര്യാട് പഞ്ചായത്തില്‍ വോട്ടര്‍മാര്‍ക്ക് സ്ലിപ് വിതരണം ചെയ്യാതിരുന്ന ബി.എല്‍.ഒയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."