ലഹരിമുക്ത തിരുവള്ളൂര്‍; പൊതുയോഗം നടത്തി
വടകര: ലഹരിമുക്ത തിരുവള്ളൂര്‍ യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി രൂപീകരിച്ച കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവള്ളൂരില്‍ പൊതുയോഗം നടത്തി. അനധികൃത മദ്യവില്പയും മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് കര്‍മസമിതി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിക്കുക, നോട്ടിസ് പ്രചാരണം, വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണം എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന് അധ്യക്ഷനായി. എഫ്.എം മുനീര്‍, ഡി. പ്രജീഷ്, എന്‍.കെ വൈദ്യര്, എം.സി പ്രേമന്, ചാലില്‍ രാമകൃഷ്ണന്, സുധി കരുവാണ്ടി, കെ.കെ മോഹനന്, മനോജ് എം.കെ, ചന്ദ്രശേഖരന് മുണ്ടേരി, ഇ.കെ പവിത്രന്, സി.എ നൗഫല്‍, രജിലേഷ്, ആര്.കെ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."