HOME
DETAILS
MAL
പി.ടി.എ ഫണ്ട് പിരിച്ചതില്‍ വിശദീകരണം തേടി
backup
October 27 2016 | 22:10 PM
വാണിമേല്‍: വാണിമേല്‍ എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പി.ടി.എ ഫണ്ട് പിരിച്ചതില്‍ ബാലാവകാശ കമ്മിഷന് സ്കൂള്‍ അധികൃതരോടു വിശദീകരണം തേടി.
എട്ടാം ക്ലാസ് വരെ കുട്ടികളില്‍നിന്നു യാതൊരു പണപ്പിരിവും നടത്താന്‍ പാടില്ലെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലറും ബാലവകാശ കമ്മിഷന്റ ഉത്തരവും നിലനില്‍ക്കെയാണ് പി.ടി.എ കമ്മിറ്റിയും സ്കൂള്‍ അധികൃതരും നിയമവിരുദ്ധമായി യു.പി വിദ്യാര്‍ഥികളില്‍ നിന്ന് 200 രൂപയും എല്‍.പി വിദ്യാര്‍ഥികളില്‍ നിന്ന് 100 രൂപയും നിര്‍ബന്ധ പിരിവ് നടത്തിയത്.
ഒരു രക്ഷിതാവ് ബാലാവകാശ കമ്മിഷനും ജില്ലാ കലക്ടര്‍ക്കും വിദ്യാഭ്യാസ സെക്രട്ടറിക്കും എ.ഇ.ഒയെ ഒന്നാം എതിര്‍കക്ഷിയാക്കി നല്കിയ പരാതിയിലാണ് ബാലാവകാശ കമ്മിഷന് വിശദീകരണം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."