ഈങ്ങാപ്പുഴ സംഘര്‍ഷം; 104 പേര്‍ക്കെതിരേ കേസെടുത്തു
താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ സി.പി.എം-ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 104 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് അനുമതി കൂടാതെ ട്രാഫിക് തടസ്സപ്പെടുത്തി പ്രകടനം നടത്തിയ കണ്ടാലറിയാവുന്ന 50 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.
ലീഗ് ഓഫിസ് ആക്രമിച്ച കേസില്‍ സലീം, സനൂപ്, വാഹിദ്, ഷനീജ്, നഹാസ്, ഷമീര്‍, ജോയി, ആഷിഖ്, ഹരിദാസന്, ആകാശ്, അബ്ബാസ്, ഷമീര്‍ എന്നിവരും കണ്ടാലറിയുന്ന 20 പേര്‍ക്കുമെതിരേയാണ് കേസെടുത്തത്. സി.പി.എം ഓഫിസ് അക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകരായ ഷംസീര്‍,ആദില്‍,ജംഷിദ്, തന്‍സീര്‍, സാദിഖലി എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരേയും കേസെടുത്തു.
താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപു ചെയ്യുന്നുണ്ട്.
എസ്.എഫ്.ഐ വിട്ട് എം.എസ്.എഫില്‍ ചേര്‍ന്ന ഷക്കീറിനെ അക്രമിച്ച കേസില്‍ അനൂപ്, അനീഷ്, വാഹിദ്, എല്‍ദോ, അഫ്സല്, ഷനീജ് , സാലിഹ് എന്നീ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."