ഉപജില്ലാ ശാസ്‌ത്രോത്സവം; താമരശ്ശേരിയും മൈലള്ളാംപാറയും ജേതാക്കള്‍
താമരശ്ശേരി: താമരശ്ശേരി ഗവ.യു.പി.സ്‌കൂളില്‍വച്ച് നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവം എല്‍.പി വിഭാഗത്തില്‍ ജി.യു.പി.എസ്.താമരശ്ശേരി ഒന്നാം സ്ഥാനവും സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ കോടഞ്ചേരി രണ്ടാം സ്ഥാനവും യു.പി. വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ മൈലള്ളാംപാറ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ജി.യു.പി.എസ് താമരശ്ശേരിയും ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം സെന്റ് ജോസഫ്‌സ് കോടഞ്ചേരിയും രണ്ടാം സ്ഥാനം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ കണ്ണോത്തും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി ഒന്നാം സ്ഥാനവും എം.ജി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
താമരശ്ശേരി ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് എല്‍.പി.ജി ഉണ്ടാക്കുന്ന പൈറോ പ്ലാന്റ് ശ്രദ്ധേയമായി. എല്‍.പി വിഭാഗത്തില്‍ നെല്ലിനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തവളക്കണ്ണന്‍, കുഞ്ഞൂഞ്ഞി, രക്തശാലി, കല്ലടിയാരന്‍, വെള്ളിമുത്ത്, കണ്ണിച്ചെന്നെല്ല്, ജീരകശാല, ഉമ, ചോമാല തുടങ്ങി 31 ഇനം നെല്‍വിത്തുകളാണ് പ്രദര്‍ശിപ്പിച്ചത്.
വിവിധയിനം പയര്‍ സസ്യങ്ങളും അവയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനമാണ് വെട്ടിഒഴിഞ്ഞതോട്ടം ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. വിവിധയിനം പയറുകള്‍ക്ക് പുറമെ പയര്‍ വിഭവങ്ങളായ പയര്‍ പായസം, ഉപ്പേരി, അച്ചാര്‍, സൂപ്പ്, മിഠായികള്‍, പലഹാരങ്ങള്‍,കറികള്‍, എന്നിവയും ഏറെ ആകര്‍ഷകമായി. പറമ്പിലും തൊടിയിലും കാണുന്ന പോഷകാഹാരക്കലവറയായ ഇലക്കറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രദര്‍ശനമാണ് ചെമ്പ്ര ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയത്.
സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുല്‍ഫിക്കര്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോര്‍ജ്ജ്, കണ്‍വീനര്‍ സന്തോഷ് മാത്യു, പി.ജെ.ദേവസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."