HOME
DETAILS
MAL
അഖില കേരള ഭവന്‍സ് ഗെയിംസിന് തുടക്കം
backup
October 27 2016 | 22:10 PM
കോഴിക്കോട്: അഖില കേരള ഇന്റര്‍ ഭവന്‍സ് ഗെയിംസ് പെരുന്തിരുത്തി ഭാരതീയ വിദ്യാഭവന് സ്കൂളില്‍ ആരംഭിച്ചു. രണ്ടുദിവസത്തെ മേളയില്‍ 21 സ്കൂളുകളില്‍ നിന്നായി 850 കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പത്തോളം ടീമുകള്‍ ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍ എന്നീ മത്സരത്തില്‍ മാറ്റുരക്കും.
രാജ്യാന്തര വോളിബോള്‍ താരം ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ടി സായ്പ്രകാശ് അധ്യക്ഷനായി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ താരാ കൃഷ്ണന്, പി.ടി.എ പ്രസിഡന്റ് മനോജ്കുമാര്‍, ഭവന്‍സ് കോഴിക്കോട് കേന്ദ്ര വൈസ് ചെയര്മാന് പി. ചന്ദ്രശേഖരന്, സെക്രട്ടറി ഡോ. കെ. ഗോപാലകൃഷ്ണന്, അസോസിയേറ്റ് സെക്രട്ടി സജിത്ത്, ഹരിദാസ്, ഭവന്‍സ് ചേവായൂര്‍ പ്രിന്‍സിപ്പല്‍ ശ്രീജാ ഉണ്ണികൃഷ്ണന്, കെ.കെ മനോജ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."