തൊഴിലാളികളുടെ പാസ്പോര്‍ട്ട് സമ്മതമില്ലാതെ സൂക്ഷിക്കുന്നതിനുള്ള വിലക്ക് സഊദി കര്‍ശനമാക്കി
ജിദ്ദ: വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ട് അവരുടെ സമ്മതമില്ലാതെ സൂക്ഷിക്കുന്നതിനുള്ള വിലക്ക് കര്‍ശനമാക്കി തൊഴില്‍ സമാമൂഹിക വികസന മന്ത്രാലയ ഉത്തരവ്. രാജ്യത്തെ മുഴുവന്‍ കമ്പനികള്‍ സ്ഥാപനങ്ങള്‍ വ്യക്തികള്‍ തുടങ്ങി മുഴുവന്‍ സ്പോണ്‍സര്‍മാര്‍ക്കും ഇക്കാര്യം ചൂണ്ടികാണിച്ച് മന്ത്രാലയം നിര്‍ദേശം നല്കി.
എന്നാല്‍ തൊഴിലാളിയുടെ രേഖാമൂലമുള്ള അനുവാദത്തോടെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതിന് സ്പോണ്സര്മാര്ക്ക് അനുവാദമുണ്ടായിരിക്കും. പാസ്പോര്‍ട്ട് ഉടമയുടെ അധീനതയില്‍ മാത്രമേ സൂക്ഷിക്കാവു എന്നു സ്പോണ്‍സര്‍മാര്‍ അത് കൈവശം വെക്കാന്‍പാടില്ല എന്നും തൊഴില്‍ സമൂഹിക വികസന മന്ത്രാലയം നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.
പാസ്പോര്‍ട്ട് സ്പോണ്‍സറെ ഏല്‍പ്പിക്കുന്ന തൊഴിലാളി തന്റെ കയ്യില്‍ സൂക്ഷിച്ചാല്‍ അതു നശിക്കുകയോ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുമെന്ന് ഭയപ്പെടുന്നതായും സ്വന്തം ഇഷ്ടപ്രകാരമാണ് ഏല്‍പ്പിക്കുന്നതെന്നും ഇതു സംബന്ധിമായി സ്പോണ്സര്ക്ക് നല്കുന്ന എഴുത്തില്‍ സൂചിപ്പിച്ചിരിക്കണം.
കൂടാതെ ആവശ്യപ്പെടുമ്പോള്‍ പാസ്പോര്‍ട്ട് തിരിച്ചു നല്‍കണമെന്നും രേഖപ്പെടുത്തണം. പാസ്പോര്‍ട്ടിന്റെ കോപ്പി തൊഴിലാളികള്‍ക്ക് നല്‍കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."