ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു
റിയാദ്: ഹജ്ജ്-ഉംറ തീര്‍ഥാടനത്തിനു രാജ്യത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ ആലോചന. തീര്ഥാടനത്തിനെത്തുന്നവര്ക്കു നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കാന്‍ പഠനം നടക്കുന്നതായി കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റിവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന് പ്രാദേശിക പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ചു സഊദി മന്ത്രാലയം തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഹജ്ജ്, ഉംറ തീര്‍ഥാടകരെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. 2014 മാര്‍ച്ചില്‍ മന്ത്രാലയങ്ങളുടെ കൗണ്‍സില്‍ ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്ന മുഴുവന്‍ സന്ദര്‍ശന വിസകള്‍ക്കും ഡിപ്ലോമാറ്റിക് വിസകള്‍ക്കും നല്കുന്ന ആനുകൂല്യം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും നല്‍കിയാണ് ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാല്‍, തീരുമാനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതിനകംതന്നെ സന്ദര്‍ശന വിസകളില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.
ആഭ്യന്തര വീട്ടുജോലിക്കാര്‍ക്ക് അവരുടെ സ്പോണ്സര്മാര്തന്നെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."