ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച വര്‍ക്കല മുണ്ടയില്‍ പഴവിള ചരുവില്‍ വീട്ടില്‍ രാഘവന്റെ (90)ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൊലിസ് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോഴാണ് മുറിവുകള്‍ തിട്ടപ്പെടുത്തിയത്. ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ഇരുകൈകളിലും മുഖത്തും തലയിലും കാലുകളിലുമായി 25 പ്രധാന മുറിവുകളാണ് കണ്ടെത്തിയത്.
ഇരുകൈകളുടെയും പേശികള്‍ കടിച്ചുകീറിയ നായ്ക്കൂട്ടം മൂക്കും, മുഖത്തിന്റെ ഒരുഭാഗവും പൂര്‍ണമായും കടിച്ചുകീറി. തലയോട്ടി പുറത്ത് കാണത്തക്ക വിധത്തിലാണ് തലയിലെ മുറിവുകള്‍. ഇടതുകാല്‍വണ്ണ, വലതുകാല്‍ കുഴ എന്നിവിടങ്ങളിലും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. മുഖത്തും തലയ്ക്കും കൈകളിലുമേറ്റ ആഴത്തിലുള്ള മുറിവുകളും രക്തസ്രാവവുമാണ് രാഘവന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രാഘവന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വി.ജോയി എം.എല്‍. എയുടെയും നേതൃത്വത്തില്‍ ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറി.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രാഘവന് അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം വൈകിട്ടോടെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."