HOME
DETAILS
MAL
സ്റ്റൈപ്പന്‍ഡ് നല്‍കാത്ത കോളജുകള്‍ക്കെതിരേ നടപടിയെടുക്കും
backup
October 28 2016 | 02:10 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് നല്‍കുന്നില്ലെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
വി.ടി ബല്‍റാമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചില കോളജുകള്‍ നല്കുന്ന തുക കുറവാണെന്ന പരാതിയുമുണ്ട്.
സ്വാശ്രയ കോളജുകളില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കുന്നില്ലെന്ന പരാതി സ്വാശ്രയപ്രവേശനത്തിനായി നിയോഗിക്കപ്പെട്ട ജയിംസ് കമ്മിറ്റിയുടെ മുന്നിലെത്തിയിട്ടുണ്ട്.
കമ്മിറ്റി ഇക്കാര്യം പരിശോധിച്ചശേഷം തുടര്‍ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."