ഭക്ഷ്യ ഭദ്രതാ നിയമം: കെല്‍ട്രോണിന് നോട്ടിസ്
എറണാകുളം: പൊതു വിതരണ രംഗത്ത് കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണമായി നടപ്പിലാക്കാത്തതുമൂലം സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കാന്‍ സാധിക്കാത്തതിനെതിരേ അധികൃതര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നോട്ടിസ്.
ചീഫ് സെക്രട്ടറി, സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എം ഡി എന്നിവര്‍ക്ക് പുറമേ കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ചുമതലയുള്ള കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടറും വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസ് ആവശ്യപ്പെട്ടു. പൊതുവിതരണ സംവിധാനം പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിക്കാനും ഗുണഭോക്താക്കളുടെ പട്ടിക ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനുള്ള നിര്‍ദേശം കേരളം അവഗണിച്ചതായി കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ഇതിന്റെ ചുമതലയുള്ള കെല്‍ട്രോണ്‍ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയില്ല. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നത് കെല്‍ട്രോണ്‍ അട്ടിമറിച്ചതായും പരാതിയില്‍ പറയുന്നു. നവംബര്‍ 21 ന് മുന്‍പ് വിശദീകരണങ്ങള്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."