ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് ഇരുട്ടടിയായി 'ബ്ലാക്ക് ഔട്ട് ഡേ'
മങ്കട: ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് 'ബ്ലാക്ക് ഔട്ട് ഡേ'യുടെ ഭാഗമായുള്ള അപ്രതീക്ഷിത താരിഫ് മാറ്റം മൂലം ഇന്നും നാളെയും പാക്കേജ് ചാര്‍ജിന്റെ ആനുകൂല്യം നഷ്ടമാകും. കമ്പനിയുടെ പ്രത്യേക ഓഫറുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഇതുപ്രകാരം ധന നഷ്ടം വരിക.
വര്‍ഷത്തില്‍ അഞ്ചു ദിവസമാണ് ബ്ലാക്ക് ഔട്ട് ദിനമായി കണക്കാക്കി വരിക്കാരെ പാക്കേജിനു പുറത്താക്കുന്നത്. ഈ വര്‍ഷം ജനുവരി 1, ദീപാവലി ദിനം, തലേ ദിനം, ഡിസംബര്‍ 25, ഡിസംബര്‍ 31 എന്നീ പ്രധാന ആഘോഷ ദിവസങ്ങളാണ് 'ബ്ലാക്ക് ഔട്ട്' ദിനങ്ങളായി കണക്കാക്കുകയെന്ന് ബി.എസ്.എന്‍.എല്‍ വെബ്സൈറ്റിലുണ്ട്. 135, 149, 159 എന്നീ നിരക്കിലുള്ള സ്പെഷ്യല്‍ പാക്കേജുകള്‍ സ്വീകരിച്ചവര്‍ക്കാണ് ദീപാവലി പ്രമാണിച്ച് പാക്കേജുകളുടെ ഗുണഫലം ലഭിക്കാതാകുന്നത്. മെയിന്‍ അക്കൗണ്ടിലെ ബാലന്‍സില്‍ നിന്നാണ് പണം ഈടാക്കുക. സ്പെഷ്യല്‍ എസ്.എം.എസ് പാക്കേജുകാര്‍ക്കും നോര്‍മല്‍ താരിഫ് പ്രകാരമുള്ള പണം ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."