HOME
DETAILS
MAL
വാഹനാപകടത്തില്‍ മരിച്ച വ്യാപാരിയുടെ കുടുംബത്തിന് 52 ലക്ഷം
backup
October 28 2016 | 02:10 AM
തൊടുപുഴ: വാഹനാപകടത്തില്‍ മരിച്ച യുവവ്യാപാരിയുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 52 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്കാന് കോടതി വിധിച്ചു. മുട്ടത്തെ ഷോജി റബേഴ്സ് ഉടമയും ശങ്കരപ്പിള്ളി പടിഞ്ഞാറേപീടികയില് സെബാസ്റ്റ്യന്റെ മകനുമായ ഷോജി സെബാസ്റ്റിയന്റെ (46) കുടുംബത്തിനാണ് മുതലും പലിശയും കോടതി ചെലവും ഉള്‍പ്പെടെ 52 ലക്ഷം രൂപ വിധിച്ചത്. തൊടുപുഴ അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (രണ്ട് ജഡ്ജി വി.ജി ശ്രീദേവിയാണ് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരേ വിധി പ്രസ്താവിച്ചത്. മൂന്നു മാസത്തിനുള്ളില്‍ കോടതി മുന്‍പാകെ തുക കെട്ടിവയ്ക്കണം.
2014 ജൂലൈ 12 നു രാവിലെ 9.30 നു തൊടുപുഴ - ഇടുക്കി റോഡിലെ വീടിനു സമീപം ശങ്കരപ്പിള്ളിയില്‍ വച്ചാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."