ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്നിനെ മാറ്റിയേക്കും
ഗാന്ധിനഗര്‍: ആനന്ദിബെന്‍ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കും. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പു മുന്നില്‍കണ്ടാണ് മുഖ്യമന്ത്രിയെ മാറ്റുന്നതെന്നാണ് സൂചന.
സംസ്ഥാനത്തുള്ള കടുത്ത ഭരണവിരുദ്ധവികാരം മറികടക്കാന്‍ പ്രധാനമന്ത്രിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും തന്ത്രമാണ് ഈ മാറ്റത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയെ മാറ്റുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുകയാണ്. ആനന്ദിബെന്നിനെ ഗവര്‍ണറാക്കി പ്രശ്നപരിഹാരത്തിനാണ് നീക്കം.
രണ്ടുവര്‍ഷം മുന്‍പ് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ഒഴിവിലാണ് ആനന്ദിബെന്‍ സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാല്‍ പട്ടേല്‍ സമരവും പിന്നാലെയുണ്ടായ ഭരണവിരുദ്ധ മുന്നേറ്റവും പാര്‍ട്ടിയെ വല്ലാതെ ബാധിച്ചു.
ബി.ജെ.പിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായത്തെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തന്ത്രമായാണ് ഈ മാറ്റത്തെ രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാണി, നിതിന്‍ഭായ് പട്ടേല്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."