പ്രതിഷേധസമരം നടത്തി
കൊച്ചി:ലക്ഷദ്വീപ് വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് വിതരണം കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍.എസ്.യു ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തി.ലക്ഷദ്വീപിലെ എല്ലാ വിദ്യാലയങ്ങളിലും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസിനുമുന്നിലുമാണ് സമരം സംഘടിപ്പിച്ചത്.
കൊച്ചിയിലെ സമരം ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ എം.പിയുമായ ഹംദുള്ള സയീദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ തടഞ്ഞുവെയ്ക്കുന്ന ദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തിരുത്തണമെന്നും സ്കോളര്‍ഷിപ്പ് എത്രയും പെട്ടെന്ന് വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിലെ കോളജുകളിലും ഹോസ്റ്റലുകളിലും പണം കൃത്യസമയത്ത് അടക്കാന്‍ കഴിയാതെ ദ്വീപ് വിദ്യാര്‍ഥികള്‍ ദുരിതത്തിലാണ്.പത്ത് ദിവസത്തിനുള്ളില്‍ സ്കോളര്‍ഷിപ്പ് വിതരണം പുന:സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എന്‍.എസ്.യു ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."