ക്ലബിന് ബാര്‍ ലൈസന്‍സ്: പ്രതിഷേധം ശക്തമാകുന്നു
അങ്കമാലി: പ്രസിഡന്‍സി ക്ലബ്ബിന് ബാര്‍ ലൈസന്‍സ് നല്കി പ്രവര്‍ത്തനം തുടങ്ങിയതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. നിയമാനുസൃതമായി ലൈസന്‍സ് ഇല്ലാതെ മദ്യം വിളമ്പിയതിന് നിലനിന്നിരുന്ന അബ്കാരി കേസ് വഴിവിട്ട രീതിയില്‍ ഒത്തുതീര്‍ത്ത ശേഷം ലൈസന്‍സ് നല്‍കിയതായാണ് ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അങ്കമാലിയുടെയും തുറവൂരിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ലബ്ബില്‍ ബാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും അവരുടെ അതിഥികളായെത്തുന്നവര്‍ക്കും മദ്യം ഇവിടെ നിന്നു ലഭ്യമാണ്. അതിഥികളെന്നു പറഞ്ഞെത്തുന്നവരില് നിന്നും ചെറിയ തുക ഈടാക്കിയ ശേഷമാണ് പ്രവേശനം. ബാറില്‍ ലഭ്യമാകുന്ന വിലയില്‍ നിന്നും കുറഞ്ഞ വിലയിലാണ് വില്പന.
നേരത്തെ അനധികൃതമായി മദ്യം വിറ്റതിന് ക്ലബിനെതിരേ എക്സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. സാധാരണ നിലയില്‍ അബ്കാരി കേസ് നിലവിലുള്ള സ്ഥാപനത്തിന് തന്‍വര്‍ഷം ലൈസന്‍സ് നല്‍കരുതെന്നാണ് ചട്ടം. ജയില്‍വാസം വരെ ശിക്ഷയായി ലഭിക്കേണ്ടിയിരുന്ന കേസ് ഒത്തു തീര്‍ത്തതായിട്ടാണ് ആരോപണം.
അങ്കമാലി നഗരസഭാ പ്രദേശത്ത് പതിനൊന്നു ബാറു കളാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവയെല്ലാം അടച്ചു പൂട്ടിയിരുന്നു. എന്നിട്ടും അങ്കമാലിയിലെ മദ്യപാനികള്‍ക്ക് മദ്യത്തിന് യാതൊരു ക്ഷാമവുമില്ലാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."