കേരളത്തില്‍ എല്‍.ഡി.എഫ്, ബംഗാളില്‍ മമത, തമിഴ്‌നാട്ടില്‍ ഡി.എം.കെ
ന്യൂഡല്‍ഹി: വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തു വന്നു. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തുമെന്നും ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ഭരണം നിലനിര്‍ത്തുമെന്നും തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തിലേറുമെന്നും വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചു. അസമില്‍ ബി.ജെ.പി മികച്ച വിജയം കാഴ്ചവെക്കുമെന്നും സര്‍വേ ഫലങ്ങള്‍ പ്രവചിച്ചു.
ഇന്ത്യ ടുഡേ,ന്യൂസ് നേഷന്‍,ആക്‌സിസ് മൈ ഇന്ത്യ,ടുഡേയ്‌സ് ചാണക്യ,സീ വോട്ടര്‍ എന്നീ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ ഇടതിനാണ് മുന്‍തൂക്കം നല്‍കുന്നത്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമാണ് മിക്ക സര്‍വേ ഫലങ്ങളിലും കാണാന്‍ സാധിക്കുന്നത്.
ആക്‌സിസ് ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് എല്‍.ഡി.എഫ് 88-101 വരെയും യു.ഡി.എഫ് 38-41 വരെയും സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 0-3 സീറ്റും മറ്റുള്ളവര്‍ 1-4 വരെയും സീറ്റുകള്‍ നേടുമെന്നും പറയുന്നു. സീ വോട്ടര്‍ സര്‍വേ പ്രകാരം എല്‍.ഡി.എഫ് 74-82, യു.ഡി.എഫ് 54-62, ബി.ജെ.പി 4 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. അതേ സമയം ഇരു മുന്നണികളും ഇഞ്ചോടിഞ്ചായിരിക്കുമെന്നാണ് ന്യൂസ് നേഷന്‍ സര്‍വേ ഫലം പറയുന്നത്. 68-72 വരെ യു.ഡി.എഫും എല്‍.ഡി.എഫ്- 67-71 എന്‍.ഡി.എ 0-2 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ന്യൂസ് നേഷന്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. അഞ്ച് വ്യത്യസ്ഥ സര്‍വേ ഫലങ്ങള്‍ പുറഞ്ഞുവന്നപ്പോള്‍ കേരളത്തില്‍ നാലും എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."