കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സപ്ലൈഓഫിസ് ഉപരോധിച്ചു
ആറ്റിങ്ങല്‍: റേഷന്‍ കാര്‍ഡ് പുനക്രമീകരണ പരാതി സ്വീകരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറയിന്‍കീഴ് താലൂക്ക് സപ്ലൈഓഫിസ് ഉപരോധിച്ചു.
റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ നല്‍കാനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഓഫിസില്‍ ഇല്ലാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. പരാതി സ്വീകരിക്കാന്‍ ഒരു കൗണ്ടറാണ് പ്രവര്‍ത്തിച്ചിരുന്നത്. ജനത്തിരക്കുകാരണം പരാതിയുമായി എത്തുന്നവര്‍ ഏറെ കഷ്ടപ്പെടുകയായിരുന്നു.
സപ്ലൈഓഫീസറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി പരാതി സ്വീകരിക്കാന്‍ നാലു കൗണ്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതില്‍ മൂന്നെണ്ണം രണ്ടാം നിയിലും ഒന്ന് താഴത്തെ നിലയിലുമാണ് ക്രമീകരിച്ചത്.വൃദ്ധര്‍ക്കും രോഗികള്‍ക്കും വേണ്ടിയാണ് താഴത്തെ നിലയില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങിയത്. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് ഡി.സി.സി അംഗം പി.വി.ജോയി, ബ്ലോക്ക് പ്രസിഡന്റ് അംബിരാജ, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം.എച്ച്. അഷ്റഫ്, ആറ്റിങ്ങല്‍ നഗരസഭാ പ്രതിപക്ഷ നേതാവ് എം. അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ പ്രിന്‍സ്രാജ്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."