HOME
DETAILS

സമ്മിശ്ര വികാരങ്ങളുടെ നേര്‍ക്കാഴ്ചയായി വനിതാകമ്മിഷന്‍ മെഗാഅദാലത്ത്

  
backup
October 28 2016 | 04:10 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87



തിരുവനന്തപുരം: പിരിയാന്‍ തീരുമാനിച്ചുവന്ന യുവദമ്പതികള്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു മടങ്ങി.
കേരള വനിതാക്കമ്മിഷന്‍ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസില്‍ നടന്ന ദ്വിദിന മെഗാ
അദാലത്തിന്റെ രണ്ടാം ദിവസമാണു വികാരഭരിതമായ രംഗങ്ങളോടെ ഈ കൂടിച്ചേരല്‍ നടന്നത്.
മൂന്നുമാസം ഗര്‍ഭിണിയായ യുവതിയായിരുന്നു പരാതിക്കാരി. അവള്‍ അമ്മയോടൊപ്പം എത്തി. എതിര്‍കക്ഷിയായ ഭര്‍ത്താവും വന്നു. ഭാര്യയുടെ 60 പവന്‍ സ്വര്‍ണം ആറുലക്ഷത്തിനു ഭര്‍ത്താവു പണയം വച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. ഭാര്യയുടെ ആവശ്യത്തിനാണെന്നായിരുന്നു ഭര്‍ത്താവിന്റെ പക്ഷം. എന്നാല്‍ അമ്മായിയമ്മ തന്നെ പുലഭ്യം പറയുന്നുവെന്നു പറഞ്ഞു യുവാവുതന്നെ ഹാജരാക്കിയ ഫോണ്‍സന്ദേശം കേട്ടപ്പോള്‍ അയാളുടെ ആവശ്യത്തിനാണു പണയം വച്ചതെന്നു വ്യക്തമായി. അതോടെ പണയം തിരികെ എടുത്തുകൊടുക്കാമെന്നു ഭര്‍ത്താവു സമ്മതിച്ചു. വിവാഹമോചനം വേണമെന്നു ശക്തിയായി വാദിച്ചിരുന്ന അമ്മായിയമ്മ അതോടെ മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. ഒരുതരത്തിലും ഒത്തുതീര്‍പ്പാവില്ലെന്നു വ്യക്തമാക്കിയതോടെ അമ്മായിയമ്മയെ കൂടാതെ പരസ്പരം സംസാരിക്കാന്‍ ദമ്പതിമാര്‍ക്ക് അവസരം നല്‍കി. ഏതാനും മിനിട്ടുനേരത്തെ സംസാരത്തിനൊടുവില്‍ ഇരുവരും ചിരിച്ചുകൊണ്ടു
കമ്മിഷന്റെ മുന്നിലെത്തി. ഇരുവരും ഒന്നിച്ചു ജീവിക്കാനും പരാതി അവസാനിപ്പിക്കാനും മാത്രമല്ല, പ്രസവാനന്തരം ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്കു പോകാനും വരെ അവര്‍ തീരുമാനിച്ചു.
അതിവേഗം ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ കഥകളായിരുന്നു അദാലത്തില്‍ നല്ലപങ്കും. ചെറുപ്രായത്തിലേ വിവാഹം കഴിക്കുന്നവര്‍ക്കിടയിലാണു വേഗം പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നതെന്ന് കൗണ്‍സിലിങ്ങിനു നേതൃത്വം നല്‍കിയ വിദഗ്ധര്‍ പറഞ്ഞു. വയോജനങ്ങളോടുള്ള അവഗണനയും പീഡനവും കൂടിവരുന്നതിന്റെ പ്രതിഫലനവും അദാലത്തില്‍ കണ്ടു.ഒറ്റ സിറ്റിങ്ങില്‍ തീര്‍പാക്കാനാകാത്തത്ര സങ്കീര്‍ണമായിരുന്നു പരാതികളില്‍ പലതും.
വസ്തുതര്‍ക്കവും വീട്ടിലെയും തൊഴിലിടത്തെയും പീഡനങ്ങളും സാമ്പത്തികത്തട്ടിപ്പും മുതല്‍ വിവാഹമോചനം നേരിടുന്ന പഞ്ചായത്തു സെക്രട്ടറിയെ  കീഴുദ്യോഗസ്ഥര്‍ വേട്ടയാടുന്നതുവരെയുള്ള പരാതികള്‍ അദാലത്തില്‍ വന്നു.
രണ്ടുദിവസത്തെ അദാലത്തില്‍ 203 മൂന്നു പരാതികള്‍ പരിഗണിച്ചതില്‍ 72 എണ്ണം തീര്‍പ്പാക്കി. 21 കേസുകള്‍ പൊലിസ് റിപ്പോര്‍ട്ടിനായി അയച്ചു. കൗണ്‍സിലിങ്ങിനായി ഒന്‍പതു കേസുകള്‍ വിട്ടു. ഒരുകക്ഷി ഹാജരാകാതിരുന്നതിനാല്‍ 51 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. പരിഗണിച്ചവയില്‍ തീര്‍പ്പാക്കാന്‍ കഴിയാതിരുന്ന 49 കേസുകളും പിന്നീടു പരിഗണിക്കാന്‍ മാറ്റി.
വനിതാകമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സി.ഐ എം. സുരേഷ് കുമാര്‍, എസ്. ഐ കെ.കെ രമണി, അഭിഭാഷകരായ വി. മായ, എ. ഷൈനി, എ. സഹീര്‍ തുടങ്ങിയ
വര്‍ അദാലത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago