നെയ്യാറ്റിന്‍കരയില്‍ 34 ലക്ഷത്തിന്റെ കുഴല്‍പണവുമായി രാജസ്ഥാന് സ്വദേശി അറസ്റ്റില്‍
നെയ്യാറ്റിന്‍കര: അമരവിളയിലുളള പഴയ ടോള്‍ ബൂത്തിനു സമീപം 34 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രാജസ്ഥാന് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന രാജസ്ഥാന് സ്വദേശി ജോഗ് സിംഗ് (32) ആണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിന് നെയ്യാറ്റിന്‍കര എക്സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ എം.റാബിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കുഴല്‍ പണം പിടികൂടിയത്.
നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുളള കെ.എസ്.ആര്.ടി.സി ബസിലായിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നത്. പണം ആയിരത്തിന്റെ 14 ഉം അഞ്ഞൂറിന്റെ 39 ഉം കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. കവറുകളില്‍ സൂക്ഷിച്ചിരുന്ന നാനൂറോളം ടു പിന് പ്ലഗ്ലുകളും ഇയാളില്‍ നിന്നും പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ നെയ്യാറ്റിന്‍കര പൊലിസിനു കൈമാറി. പ്രതിയെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
എക്സൈസ് ഇന്‍സ്പെക്ടര്‍ക്കു പുറമെ പ്രിവന്റീവ് ഓഫിസര്‍ സുനില്‍രാജ് , സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബിജു, അജു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."