ആയുര്‍വേദ ദിനാചരണം ഇന്ന്
കൊല്ലം: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയൂഷ് മിഷന്, ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ആയൂര്‍വേദ ദിനാചരണം ഇന്ന് നടക്കും.
രാവിലെ 11ന് ആശ്രാമം ഗസ്റ്റ് ഹൗസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം. ശിവശങ്കരപിള്ള അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ മിത്ര.റ്റി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.ജി ഹംസകുഞ്ഞ് സന്ദേശം നല്‍കും. ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. എസ് ഗായത്രിദേവി സംസാരിക്കും.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍, സ്റ്റാന്റിങ് കമ്മിറ്റിയംഗങ്ങളായ അനില്‍ എസ് കല്ലേലിഭാഗം ശ്രീലേഖാ വേണുഗോപാല്‍, ആര് രശ്മി, ഡോ. കെ രാജശേഖരന്, കൗണ്‍സിലര്‍ പി രവീന്ദ്രന്, കരുനാഗപ്പള്ളി ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ തൊടിയൂര്‍ ശശികുമാര്‍, ഡോ് ആര് ഹരീഷ്കുമാര്‍,ഡോ ഇ മനേഷ്കുമാര്‍, ഡോ. എം ആര് മിനി, ഡോ. വി സുരേഷ്ബാബു, ഡോ. ആര് സനല്‍കുമാര്‍, ഡോ. എന്‍ ശരത് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."