HOME
DETAILS
MAL
അക്ഷയ സേവന നിരക്കുകള്‍: പോസ്റ്റര്‍ പ്രകാശനം ചെയ്തു
backup
October 28 2016 | 04:10 AM
പൈനാവ്: അക്ഷയ വഴി ലഭിക്കുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് സേവനങ്ങളുടെ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററിന്റെ പ്രകാശനം കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ജില്ലാ ഇ- ഗവേണന്‍സ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറി കൂടിയായ ഇടുക്കി സബ് കലക്ടര്‍ എന്‍.റ്റി.എല്‍ റെഡ്ഡിക്കു നല്‍കി നിര്‍വഹിച്ചു.
ഇ-ഡിസ്ട്രിക്ട് സേവനങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പോസ്റ്റര്‍ ജില്ലയിലെ മുഴുവന്‍ അക്ഷയകേന്ദ്രങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും.
ചടങ്ങില്‍ ഇ ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രോജക്ട് മാനേജര്‍ നിവേദ് എസ്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ സുബി ജി. പ്ലാന്തോട്ടം, മുരളിധരന്‍ പി.എസ് ( ജില്ലാ ഐ.റ്റി സെല്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."