റാഗിങ്: ആറു വിദ്യാര്‍ഥികളെ സസ്പെന്‍ഡു ചെയ്യും
കട്ടപ്പന: കട്ടപ്പന ഗവണ്മെന്റ് കോളജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ റാഗുചെയ്ത സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ ഒരു സെമസ്റ്റര്‍ കാലം സസ്പെന്‍ഡുചെയ്യും. ഒന്നാംവര്‍ഷ ബി.എസ്്.സി കെമിസ്ട്രി വിദ്യാര്‍ഥി വയനാട് മുട്ടില്‍ ഗീതാസദന് ബാലകൃഷ്ണന്റെ മകന് വിഷ്ണു പ്രസാദിനെ മാനസിക പീഡനമേല്പിച്ച പരാതിയില്‍ കോളജിലെ ആന്റിറാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ റാഗിങ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച സസ്പെന്ഷന് പ്രാബല്യത്തിലാകും. എം.ജി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ജോയിന്റ് സെക്രട്ടറിയും ബി.എ ഇക്കണോമിക്സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ എം.ബി ജിഷ്ണു, ഇതേ ബാച്ചുകാരനായ ഷെഫീക് കെ. ബഷീര്‍, സോമന് സണ്ണി, രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ കെ.എസ്. ഡൈജോ, നൃപന് ഉണ്ണി, ടി.എന്‍ ജന്സന് എന്നിവരാണ് സസ്പെന്‍ഷനിലാകുന്നത്.
കട്ടപ്പന ഗവണ്മെന്റ് കോളജില്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടന്ന ആന്റിറാഗിങ് കമ്മിറ്റിയില്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. സജീവ്കുമാര്‍, കട്ടപ്പന ഡിെൈവ.എസ്.പി എന്‍.സി രാജ്മോഹന്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്.കോളജില്‍ സൗഹൃദാന്തരീക്ഷം പുനസ്ഥാപിക്കാനും അധ്യാപനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും സര്‍വകക്ഷി യോഗവും പിടിഎ യോഗവും അടിയന്തിരമായി വിളിച്ചുകൂട്ടുന്നതിനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."