സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സമ്മേളനം
തൊടുപുഴ: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയില്‍ നടന്നു. മുസ്ലിംലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ധ്വംസനവും ഏകാദിപത്യവും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ എസ്.ഇ.യു ജില്ലാ പ്രസിഡന്റ് വി.ജെ. സലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നസിം ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ ജന. സെക്രട്ടറി എം.എസ്. മുഹമ്മദ്, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എസ് അബ്ദുല്‍ ജബ്ബാര്‍, എസ്.ഇ.യു സംസ്ഥാന ട്രഷറര്‍ സിബി മുഹമ്മദ്, സെക്രട്ടറിമാരായ ബീരു പി മുഹമ്മദ്, കെ.എം. റഷീദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ്, ജില്ലാ പ്രസിഡന്റ് കെ.എം. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
സിവില്‍ സര്‍വ്വീസ് തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം. അബ്ബാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."