ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമയുടെ പ്രസംഗം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്്‌ലിം വിരുദ്ധവും യു.എസ് അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം തുടങ്ങിയ നിലപാടുകള്‍ക്കെതിരേ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും രംഗത്ത്. ട്രംപിന്റെ പേരു പരാമര്‍ശിക്കാതെയായിരുന്നു ഇത്തവണ ഒബാമയുടെ വിമര്‍ശനം. ലോകം മുമ്പെത്തെക്കാള്‍ വികസിച്ചുവെന്നും ഓരോദിവസവും ലോകജനത പരസ്പരം ബന്ധപ്പെട്ടുവരികയാണെന്നും ഒബാമ പറഞ്ഞു.
മതില്‍ നിര്‍മിക്കുകയെന്നത് ഇതിന് പ്രതിബദ്ധമാകില്ല. യു.എസിനും മെകിസിക്കോക്കും ഇടയില്‍ മതില്‍ നിര്‍മിക്കാനുള്ള ട്രംപിന്റെ നീക്കത്തെ പരാമര്‍ശിച്ചാണ് റോട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. പതിവിനു വിപരീതമായി രാഷ്ട്രീയമായിരുന്നു ഒബാമയുടെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത്. അമേരിക്കയെ മുമ്പെത്തെക്കാള്‍ മുന്നോട്ട് നയിക്കാന്‍ ഒരുങ്ങണമെന്ന് ബിരുദധാരികളെ ഒബാമ ആഹ്വാനം ചെയ്തു. ഇത് ട്രംപിന്റെ അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന പ്രസ്താവനയെ ലക്ഷ്യംവച്ചുള്ളതായിരുന്നു.
മുസ്‌ലിംകളെ ഒറ്റപ്പെടുത്തുകയെന്ന നീക്കം രാജ്യത്തിന്റെ പുരോഗതിക്ക് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ മുസ്്‌ലിംകളെ തടയുന്നത് അമേരിക്കയുടെ ഉഭയകക്ഷി മൂല്യത്തിന് എതിരാണെന്നും ഒബാമ പറഞ്ഞു. ഉഭയകക്ഷി ബന്ധത്തേക്കാള്‍ ഒരു സമൂഹത്തെ അടിച്ചമര്‍ത്താന്‍ നാം കൂട്ടുനില്‍ക്കുകയാണെന്ന ധ്വനി ആഗോളതലത്തില്‍ ഉയരുമെന്നും ഒബാമ പറഞ്ഞു. വിഘടനവാദത്തിനെതിരേ പോരാടുന്ന സൗഹൃദ രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാരെ അമേരിക്കയിലെത്തുന്നത് തടയുന്നത് ഇഷ്ടമാകില്ലെന്നും ഇത്തരം നീക്കം അമേരിക്കക്ക് നല്ലത് വരുത്തില്ലെന്നും ഒബാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."