വിനോദ സഞ്ചാര, പുരാവസ്തു, കരകൗശല മേഖലകളില്‍ സഊദി- ഇന്ത്യ സഹകരണം
റിയാദ്: വിനോദ സഞ്ചാര, പുരാവസ്തു, കരകൗശല മേഖലകളില്‍ സഊദി -ഇന്ത്യ സഹകരണത്തിന് നീക്കം പുരോഗമിക്കുന്നു. സഊദി വിനോദ സഞ്ചാര , പുരാവസ്തു കമീഷന് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ഇബ്നു സല്‍മാനുമായി ഇന്ത്യന്‍ അംബാസിഡര്‍ അഹമദ് ജാവേദ് റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് അഭിപ്രായം ഉയര്‍ന്നത്.
സഊദി വിനോദ സഞ്ചാര , പുരാവസ്തു കമീഷന് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ഇബ്നു സല്മാന് ഇന്ത്യയുമായി ഈ മേഖലകളില്‍ സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. വിദേശനാണ്യം നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിനോദ സഞ്ചാര മേഖലയിലും പുരാവസ്തു കരകൗശല രംഗത്തും ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി.
വസ്ത്ര നിര്‍മാണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം, കൊത്തുപണി തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഇന്ത്യന്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സഊദി പൗരന്മാര്ക്ക് പരിശീലനം നല്‍കുന്നതിന് കമ്മീഷന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിലെ വിദഗ്ധര്‍ താമസിയാതെ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."