ഊര്‍ജ മേഖലയിലെ ബഹുരാഷ്ട്ര ചര്‍ച്ചയില്‍ ഡോ. സുനിത നാരായണ്‍ പങ്കെടുക്കും
ജിദ്ദ: ഊര്‍ജ മേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ച് നടക്കുന്ന ബഹുരാഷ്ട്ര ചര്‍ച്ച അടുത്തയാഴ്ച റിയാദില്‍ നടക്കും. ഇന്ത്യയില്‍ നിന്നും സയന്‍സ് ആന്‍ഡ് എന്വിറോണ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. സുനിത നാരായണ്‍ പങ്കെടുക്കും. 16 വിഭാഗങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ എനര്‍ജി ഇന്‍ഫ്രാസ്റ്റക്ചര്‍ ഫിനാന്‍സിങ് എന്ന വിഷയത്തില്‍ ഡോ. സുനിതയുടെ അധ്യക്ഷതയിലായിരിക്കും ചര്‍ച്ച.
കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഊര്‍ജം, സാമ്പത്തികം, ആരോഗ്യം തുടങ്ങിയ മേഖലയില്‍ ചര്‍ച്ചകള്‍ നടക്കും. ഊര്‍ജ മന്ത്രി എന്‍ജിനിയര്‍ ഖാലിദ് അല്‍ഫാലിഹ്, റോയല്‍ കോര്‍ട്ട് ഉപദേശകരായ മുഹമ്മദ് അല്‍ജാസിര്‍, മാജിദ് അല്‍മുനീഫ്, കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആ്ന്‍ഡ് ടെക്നോളജി ക്സാറ്റ് പ്രസിഡന്റ് അമീര്‍ ഡോ. തുര്‍ക്കി ബിന്‍ സുഊദ് ബിന്‍ മുഹമ്മദ് തുടങ്ങിയവരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."