ഫിലിപ്പൈന്‍സില്‍ പൊലിസ് വെടിവെപ്പില്‍ മേയര്‍ കൊല്ലപ്പെട്ടു
മനില: ഫിലിപ്പൈന്‍സില്‍ പൊലിസ് വെടിവെപ്പില്‍ സൗദി അംബാറ്റുന്‍ ടൗണിലെ മേയറായ സംസുദ്ദീന്‍ ദിമോക്കം കൊല്ലപ്പെട്ടു. നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥരാണ് മേയര്‍ക്കും സംഘത്തിനും നേരെ വെടിവെച്ചെതെന്നാണ് റിപ്പോര്‍ട്ട്.
മേയറുടെ കൂടെയുണ്ടായിരുന്ന 9 അംഗരക്ഷകരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തിനിടയിലാണ് സംഭവമെന്നാണ് വിവരം.
മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്ടെ ഉത്തരവിട്ടിരുന്നതിനെ തുടര്‍ന്നാണ് വ്യാപകമായ വെടിവെപ്പുകളാണ് ഇതുവരെ നടന്നത്.
മയക്കുമരുന്നു വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 3800 പേരെയാണ് ഇതുവരെ കൊന്നൊടുക്കിയത്.
മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് മേയര്‍ എന്ന് പൊലിസ് പറഞ്ഞു. മയക്ക് മരന്നു കടത്തിലിനെ കുറിച്ച് വിവരം ലഭിച്ച പൊലിസ് മേയറോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മയക്കു മരുന്ന് കടത്തുമായി ബന്ധമില്ലെന്നാണ് മേയര്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം മേയറും സംഘവും വന്‍ മയക്കുമരുന്നുകളുമായി ഡാവോ സിറ്റിയില്‍ നിന്നും മാഗ്വിന്റനാവോ പ്രവിശ്യയിലേക്ക് പോകും വഴിയാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
മയക്ക് മരുന്ന് കടത്തുകയാണെന്ന് സംശയം തോന്നിയപ്പോള്‍ ചെക്ക് പോസ്റ്റില്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട നാര്‍കോട്ടിക് ഉദ്യോഗസ്ഥര്‍ക്ക് നേരെ മേയറും സംഘവും വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് 950 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന മാകില നഗരം.
അതേസമയം മുമ്പ് നാര്‍ക്കോട്ടിക്ക് സെല്‍ ഉദ്യോഗസ്ഥര്‍ മേയറുടെ വസതി റെയ്ഡ് ചെയ്തിരുന്നെങ്കിലും മയക്ക് മരുന്ന് കടത്തലിനെ കുറിച്ച് തെളിവൊന്നും ലഭിച്ചിരുന്നില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ യൂറോപ്പ്യന്‍ യൂണിയന്‍ ഫിലിപ്പൈന്‍സ് സര്‍ക്കാരിനോട് മയക്ക് മരുന്ന് കടത്തലിന്റെ പേരില്‍ സംശയിക്കുന്നവരെ കൊല്ലുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപെട്ടിരുന്നു. ഫിലിപ്പൈന്‍ പ്രസിഡണ്ട് ഈ ആവശ്യത്തെ തള്ളിക്കളഞ്ഞട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."