HOME
DETAILS

സഊദിയില്‍ നിരോധിത മേഖലയില്‍ മത്സ്യബന്ധനം: മലയാളി യുവാക്കള്‍ ജയില്‍ മോചിതരായി

  
backup
October 28 2016 | 18:10 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf

ജിദ്ദ: നിരോധിതമേഖലയില്‍ മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ മലയാളി യുവാക്കള്‍ 15 ദിവസത്തെ  തടവിന് ശേഷം ജയില്‍മോചിതനായി. കോഴിക്കോട് കടലുണ്ടി സ്വദേശി കുട്ടൂസന്റെ പുരക്കല്‍ ഹനീഫ, പരപ്പനങ്ങാടി സ്വദേശി ഷംസുദ്ദീന്‍ എന്നിവരാണ് ജുബൈലില്‍ ജയില്‍ മോചിതരായത്.
മാസങ്ങള്‍ക്കു മുന്‍പാണ് ശിക്ഷക്ക് ആസ്പദമായ സംഭവം. ദറാഡ് എന്ന  രണ്ടു പേര്‍ക്ക്  കയറാവുന്ന ചെറിയ തോണിയില്‍ മത്സ്യബന്ധനം നടത്തവെയാണ് ഇവര്‍ പിടിയിലായത്. എണ്ണ പൈപ്പ് ലൈനുകളുള്ള നിരോധിത മേഖലയിലൂടെ പെട്ടൊന്ന് തീരത്ത് എത്താന്‍ ശ്രമിച്ചതാണ് ഇവര്‍ക്ക് വിനയായത്.
നിയമവിരുദ്ധ പ്രവൃത്തി ആയാണ് കേസെങ്കിലും ഇത്തരം കുറ്റങ്ങള്‍ സാധാരണ ഗൗരവമായി  കണക്കിലെടുക്കാറില്ല. ഇതിനിടെ കേസ് കോടതിയിലെത്തിയതറിയാതെ  രണ്ടു മാസത്തെ അവധിക്ക് ഹനീഫ നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ ശേഷമാണ് തന്റെ പേരിലുള്ള കേസിന്റെ ഗൗരവം ഹനീഫ അറിയുന്നത്. 5,000 റിയാല്‍ പിഴ അടക്കുകയും 15 ദിവസത്തെ ജയില്‍ തടവും അനുഭവിക്കേണ്ടിവരുമന്ന് സ്‌പോണ്‍സര്‍ മുഖേന ഹനീഫയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹനീഫ നാട്ടില്‍ നിന്നും ഉടന്‍ തിരികെ വരികയായിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ മുഖേന അധികൃതരുടെ മുന്നില്‍ ഹാജരാവുകയായിരുന്നു. 20 വര്‍ഷമായി ഇവര്‍ സഊദിയില്‍ മത്സ്യബന്ധന മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ്.
സഊദി അരാംകോയുടേതടക്കം വിവിധ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് സമീപവും തീരത്തോട് അടുത്ത് കല്ലുകള്‍ ഇട്ട് സുരക്ഷിതമാക്കിയ സ്ഥലങ്ങളിലും മത്സ്യബന്ധനം നിരോധിക്കപ്പെട്ടതാണ്. ഇത്തരം പ്രദേശങ്ങളില്‍ ആണ് സാധാരണ വലിയ മത്സ്യങ്ങള്‍ കണ്ടുവരാറുള്ളത്.
ഇതു കാരണം അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവിടങ്ങളില്‍ മത്സ്യ ബന്ധനം നടത്തുക പതിവാണ്. അടുത്തിടെയാണ് കടലിലെ നിയമങ്ങള്‍ സഊദി സര്‍ക്കാര്‍ കര്‍ശനമാക്കിയത്. ഹനീഫയും ഷംസുദ്ദീനും  ജയില്‍ മോചിതരായ ദിവസം തന്നെ ഇതേ കുറ്റത്തിന് താനൂര്‍ സ്വദേശി മജീദിനെയും പൊലിസ് പിടികൂടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  24 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago