നല്ലളം കളത്തിങ്ങല്‍ ജുമഅത്ത് പള്ളി; കാന്തപുരം വിഭാഗത്തിന്റെ കേസ് തളളി
ഫറോക്ക്: നല്ലളം കളത്തിങ്ങല്‍ ജുമഅത്ത് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് കാന്തപുരം വിഭാഗം നല്കിയ കേസ് കോടതി തള്ളി. 2012 ല്‍ കൊടുത്ത കേസാണ് വഖ്ഫ് ട്രൈബ്യൂണല്‍ തളളിയത്. പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സമസ്തക്കു കീഴിലാണെന്ന് കാണിക്കുന്നതാണ് കോടതി വിധി. ന
എം.ബാപ്പു ഹാജി പ്രസിഡന്റായും എം.അലവികുട്ടിഹാജി സെക്രട്ടറിയുമായുളള കമ്മിറ്റിയെ കോടതി അംഗീകരിക്കുകയും ചെയ്തു.
പള്ളിയുടെയും മദ്റസയുടെയും അവകാശം കൈക്കലാക്കാന്‍ കാന്തപുരം വിഭാഗം കള്ളക്കേസ് കൊടുക്കുകയായിരുന്നു. കാന്തപുരം വിഭാഗക്കാരായ മുണ്ടോളി മുഹമ്മദ് പ്രസിഡന്റും എം.വി കുഞ്ഞിമൊയ്തീന്‍ കുട്ടി സെക്രട്ടറിയുമാണെന്നു കാണിച്ചാണ് ഇവര്‍ കേസ് നല്‍കിയത്. അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി വ്യാജരേഖകളും കാന്തപുരം വിഭാഗം പടച്ചുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് സമസ്തക്കു അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായത്. സമസ്തയുടെ സ്ഥാപനങ്ങള്‍ക്കെതിരേ കള്ളക്കേസ് കൊടുത്ത് അവകാശം സ്ഥാപിച്ചെടുക്കാന്‍ കാന്തപുരം വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ക്കാണ് വിധിയിലൂടെ തിരിച്ചടിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."