കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍
ഗാന്ധിയന്‍ സ്വാധീനം: ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു
മഹാത്മാഗാന്ധിയുടെ ആശയങ്ങളും സമരാഹ്വാനങ്ങളും കേരളത്തില്‍ പ്രത്യേകിച്ച് ഗ്രാമാന്തരങ്ങളില്‍ സൃഷ്ടിച്ച ചലനങ്ങളേയും സ്വാധീനങ്ങളേയും അതില്‍ പങ്കാളികളായ ഗാന്ധിയന്‍മാരേയും സംഘടനകളേയും കുറിച്ച് പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധിചെയര്‍ അവസരമൊരുക്കുന്നു.
ഗാന്ധിജി നേതൃത്വം നല്‍കിയ സമരങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും പങ്കാളികളായ പ്രാദേശിക തലത്തിലുള്ള വ്യക്തികളുടെ ജീവചരിത്രം, പിന്‍മുറക്കാരുടെ സ്മരണകള്‍, ആ കാലഘട്ടത്തിലും പില്‍ക്കാലത്തും ഗാന്ധി പ്രചോദനത്താല്‍ രൂപീകൃതമായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനാവലോകനം, എഴുതപ്പെട്ട ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ വ്യക്തികളെയും സംഘടനകളെയും സംഭവങ്ങളേയും സംബന്ധിച്ചുള്ള അപഗ്രഥനങ്ങള്‍, സമകാലീന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഇടപെടല്‍, ഗാന്ധിയന്‍ ആശയങ്ങള്‍ പ്രതിഫലിക്കുന്ന സാഹിത്യ കൃതികളുടെ വിലയിരുത്തല്‍ തുടങ്ങിയവ പഠനവിഷയമാക്കാം.
താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 15-നകം ഗാന്ധിചെയറില്‍ രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് ലൈബ്രറി സൗകര്യങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ചെയര്‍ നല്‍കും. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ പ്രശ്‌നമല്ല. മികച്ച പ്രബന്ധങ്ങള്‍ ചെയര്‍ പ്രസിദ്ധീകരിക്കുകയും രചയിതാക്കളെ 'സത്യാന്വേഷി' ബഹുമതിയും പ്രശസ്തിപത്രവും സ്മൃതിചിഹ്നവും നല്‍കി ആദരിക്കുകയും ചെയ്യും. വിവരങ്ങള്‍ക്ക്: 0494- 2400350. [email protected]
ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍
തെരഞ്ഞെടുപ്പ് നവംബര്‍ 16-ന്
ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് നവംബര്‍ 16-ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ നടക്കും. പ്രാഥമിക വോട്ടര്‍ പട്ടികയില്‍ തിരുത്തല്‍-കൂട്ടിചേര്‍ക്കല്‍- ഒഴിവാക്കല്‍ എന്നിവക്കുള്ള അവസാന തിയതി നവംബര്‍ രണ്ടിന് ഉച്ചക്ക് ഒരു മണി. അന്തിമ വോട്ടര്‍ പട്ടിക അന്ന് വെകുന്നേരം നാലിന് പ്രസിദ്ധീകരിക്കും. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ എട്ടിന് ഉച്ചക്ക് ഒരു മണി. സൂക്ഷ്മ പരിശോധന അന്ന് ഉച്ചക്ക് 2.30-ന് നടത്തി യോഗ്യരായവരുടെ സ്ഥാനാര്‍ഥി പട്ടിക 4.30-ന്് പ്രസിദ്ധീകരിക്കും. നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ ഒമ്പതിന് ഉച്ചക്ക് ഒരു മണി. അന്തിമ സ്ഥാനാര്‍ഥി പട്ടിക അന്ന് ഉച്ചക്ക് മൂന്നിന് പ്രസിദ്ധീകരിക്കും. നവംബര്‍ 16-ന് ഉച്ചക്ക് രണ്ടിന് വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കും.
പ്രൊഫഷണല്‍
അസിസ്റ്റന്റ് നിയമനം:
അപേക്ഷ ക്ഷണിച്ചു
വിവിധ പഠനവകുപ്പുകള്‍, സെന്ററുകള്‍, സി.എച്ച്.എം.കെ ലൈബ്രറി എന്നിവിടങ്ങളിലേക്ക് പ്രൊഫഷണല്‍ അസിസ്റ്റന്റുമാരെ 400 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബര്‍ 11. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈബ്രറി സയന്‍സ് ബിരുദം പി.ജിയും. പ്രായം 2016 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സര്‍വകലാശാലയില്‍ നിലവിലുള്ള പാനലില്‍ നിന്നും ജോലി ചെയ്യുന്ന പ്രൊഫഷണല്‍ അസിസ്റ്റന്റുമാര്‍ അപേക്ഷിക്കേണ്ടതില്ല. വിവിധ സെന്ററുകളില്‍ രണ്ട് മാസത്തേക്ക് പ്രാദേശികമായി നിയമിതരായവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പി.ജി സീറ്റ് ഒഴിവ്
സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിന് എസ്.സി (രണ്ട്), മുസ്‌ലിം (ഒന്ന്) സീറ്റുകള്‍ ഒഴിവുണ്ട്. ഓണ്‍ലൈനായി നേരത്തെ രജിസ്റ്റര്‍ ചെയ്ത ഈ വിഭാഗം വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 31-ന് 12 മണിയ്ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ഇവരുടെ അഭാവത്തില്‍ ഇതര വിഭാഗക്കാര്‍ക്ക് നല്‍കും. അവര്‍ അന്ന് ഉച്ചക്ക് രണ്ട് മണിക്കകം പഠനവകുപ്പില്‍ ഹാജരാകണം.
റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ എം.എ കംപാരറ്റീവ് ലിറ്ററേച്ചറിന് ഒരു സീറ്റ് ഒഴിവുണ്ട്. എസ്.സി-എസ്.ടി വിഭാഗത്തിന് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 31-ന് 12.30-ന് മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം.
ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്‌സിന് സീറ്റ് ഒഴിവ്
സര്‍വകലാശാലാ കാമ്പസിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാല പ്രസിദ്ധീകരിച്ച ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നവംബര്‍ മൂന്നിന് 12.30-ന് മുമ്പായി സെന്ററില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷന് എസ്.എസ്.എല്‍.സി, പ്ലസ്ടു, ടി.സി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയും ഫീസും സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക്: 9496805907.
എം.സി.എ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ എം.സി.എ സ്‌പെഷ്യല്‍ സപ്ലിമെന്ററി (2005-09 പ്രവേശനം, നോണ്‍-സി.എസ്.എസ്) പരീക്ഷകള്‍ക്ക് താഴെ കൊടുത്ത ജില്ലകളില്‍ അപേക്ഷിച്ചവര്‍ ബ്രാക്കറ്റില്‍ കാണുന്ന കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകണം.
കോഴിക്കോട്, വയനാട് ജില്ലകള്‍ (കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്), തൃശൂര്‍, പാലക്കാട് ജില്ലകള്‍ (തൃശൂര്‍ ഡോ.ജോണ്‍ മത്തായി സെന്റര്‍), മലപ്പുറം ജില്ല (കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജ്).
പരീക്ഷ
ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് അഡീഷണല്‍ സപ്ലിമെന്ററി പരീക്ഷ നവംബര്‍ 18-ന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി (സി.സി.എസ്.എസ്) സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് (നവംബര്‍ 2015) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ജൂണ്‍, 2016 ജനുവരി മാസങ്ങളില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."