ആയുര്‍വേദ പാരാമെഡിക്കല്‍ സപ്ലിമെന്ററി പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ (ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സിങ്) സപ്ലിമെന്ററി പരീക്ഷ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. സര്‍ക്കാര്‍ ആയുര്‍വേദ കോളജ് തിരുവനന്തപുരം പരീക്ഷാ സെന്ററിലാണ് പരീക്ഷ. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഒരു വിഷയത്തിന് 125 രൂപയാണ് ഫീസ്.
അപേക്ഷാഫോം കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളില്‍നിന്നു വാങ്ങിയോ ആയുര്‍വേദ മെഡിക്കല്‍ എജ്യൂക്കേഷന്റെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം. അപേക്ഷാഫീസ് 02100310198 Exam fees and other f-ees എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ അടക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നവംബര്‍ 26 വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. അപേക്ഷാഫോം www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ എല്ലാ ആയുര്‍വേദ കോളജുകളിലും ആയുര്‍വേദ പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യഥാസമയം പ്രസിദ്ധപ്പെടുത്തും.
ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തിയതി: നവംബര്‍ 19. 25 രൂപ ഫൈനോടുകൂടി ഫീസടയ്ക്കാവുന്ന അവസാന തിയതി: നവംബര്‍ 23.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."